ന്യായാധിപനാവാനും നീറ്റ് പരീക്ഷ വേണം
കോടതി നിയമനങ്ങള്‍ക്ക് ഇനിമേലില്‍ നീറ്റ് മാതൃകയില്‍ പൊതുപവേശനപ്പരീക്ഷ വരുന്നത് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്തയാണ്. കീഴ്‌ക്കോടതിയില്‍ നിയമനം ലഭിക്കുന്ന നീറ്റ് ന്യായാധിപ കുഞ്ഞുങ്ങള്‍ക്ക് തന്നെയാണല്ലോപിന്നീട് മൂത്ത ന്യായാധിപന്മാരായി പരമോന്നത കോടതിയിലെത്തുന്ന അവസാന വിധികര്‍ത്താക്കളായി രൂപമാറ്റം സംഭവിക്കുന്നത്.
അതിനാല്‍ ഒരുസിറ്റിങിന് മുപ്പതു ലക്ഷംവരേ പ്രതിഫലം കൊടുക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട ഇരകള്‍ക്കു വേണ്ടി വാദിക്കുന്ന വക്കീല്‍മാരുടെ മുഖം നോക്കാതെയുള്ള വിധിന്യായങ്ങള്‍ പ്രതീക്ഷിക്കാം.
പട്ടിയെപ്പോലെ നടുറോഡിലിട്ട് തല്ലിക്കൊന്നവര്‍ക്ക് ജാമ്യമനുവദിച്ചുകൊണ്ട്, കൊല്ലപ്പെട്ടയാള്‍ മുസ്‌ലിമായതിന്റെ പേരില്‍മാത്രം ജാമ്യംനിഷേധിക്കാന്‍ പാടില്ലെന്ന ബോംബെ ഹൈക്കോടതിയുടെയും (2014ജൂണില്‍ നിരപരാധിയായ മുഹ്‌സിന്‍ശൈഖിനെ ഹിന്ദുത്വര്‍ നടുറോഡില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയകേസ്), നിരപരാധിയാണെന്നറിഞ്ഞിട്ടുംഒരുതെളിവുപോലുമില്ലാതിരുന്നിട്ടും കശ്മിരിയായതിന്റെ ഒറ്റക്കാരണത്താല്‍ പൊതുമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ വധശിക്ഷ വിധിച്ചുകൊണ്ടുള്ള പരമോന്നതകോടതി വിധികളും, കണ്ണീരാല്‍ പ്രജനനം നടത്തുന്ന മയിലുകളെക്കുറിച്ചുള്ള വിധികളും, പശുവിനെക്കൊന്നാല്‍ വധശിക്ഷ ലഭിക്കാവുന്ന വിധികളും, ഇന്ത്യന്‍ പൗരന് ഒരു പാസ്‌പോര്‍ട്ട് പോലുമില്ലാതെ യമനില്‍ പോകാന്‍ കഴിയുമെന്ന തരത്തിലുള്ള വിചിത്ര വിധികളും ചെറുതും വലുതുമായ ഇന്ത്യന്‍ കോടതികളില്‍നിന്നു നമുക്ക് കേള്‍ക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."