കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍; സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഉത്തേജനമാകില്ല: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി കുറക്കുന്ന നടപടി രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഉത്തേജനമാകില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കോര്‍പ്പറേറ്റ് നികുതി കുറക്കാനുള്ള ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനം അമേരിക്കയില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെടുത്തി രാഹുല്‍ പരിഹസിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്ന ഏറ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി, വിപണികളില്‍ വന്‍ ഉയര്‍ച്ചക്ക് കാരണമായെന്നും രാഹുല്‍ പരിഹസിച്ചു.
ഹൗഡി ഇന്ത്യന്‍ എക്കോണമി റാലിയില്‍ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്രി എന്താണ് ചെയ്യുക എന്ന കാര്യം ആശ്ചര്യജനകമാണ്. 1.45 ലക്ഷം കോടി ചെലവഴിച്ചാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ പരിപാടി നടത്തുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടിയാണ് ഇത്.
എന്നാല്‍ മോദി ഇന്ത്യയെ എത്തിച്ച സാമ്പത്തിക കുഴപ്പത്തിന്റെ യാഥാര്‍ഥ്യം ഒരു പരിപാടികൊണ്ടും മറച്ചുവയ്ക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെ സര്‍ക്കാരിന് വര്‍ഷവും 1.45 ലക്ഷം കോടി രൂപയുടെ വരുമാനക്കുറവുണ്ടാകും.
രാഹുലിന് പിന്നാലെ കോണ്‍ഗ്രസും കോര്‍പ്പറേറ്റ് വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. നിരവധി എതിര്‍പ്പുകളെ അവഗണിച്ചാണ് 2019ലെ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി 30 ശതമാനം ഉയര്‍ത്തിയത്. ഇപ്പോള്‍ കേന്ദ്ര ധനമന്ത്രിതന്നെ അത് കുറച്ചിരിക്കുകയാണ്. ഈ തീരുമാനത്തെ ചരിത്രപരമെന്ന് ബി.ജെ.പി വിശേഷിപ്പിക്കുന്നു. സമ്പന്നമായ ഒരു സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തതിന്റെ ഉത്തരവാദിത്വം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റൈടുക്കുന്നില്ല എന്നതുമാത്രമാണ് ഇവിടെ ചരിത്രപരമായ കാര്യമെന്നും കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.
അതേസമയം രാഹുലിനെ വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. രാജ്യം സന്തോഷിക്കുന്ന സാഹചര്യങ്ങളിലെല്ലാം രാഹുല്‍ നിലവിളിക്കുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."