ഖത്തര്‍: പാക് നിലപാട് ആരാഞ്ഞ് സഊദി
ഇസ്‌ലാമാബാദ്: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്താന്റെ നിലപാട് ആരാഞ്ഞ് സഊദിഅറേബ്യ.
പാക് പ്രധാനമന്ത്രി നവാസ് ശരീഫും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും തമ്മില്‍ ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഊദി പാക് നിലപാട് തേടിയത്. ഖത്തര്‍ അനുകൂല നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരുന്നത്.
എന്നാല്‍ സഊദിയെ തള്ളാനും പാകിസ്താന്‍ തയാറല്ല.
നിങ്ങള്‍ ഞങ്ങളുടെ കൂടെയാണോ അതോ ഖത്തറിനൊപ്പമാണോ എന്ന് സഊദി രാജാവ് നവാസ് ശരീഫിനോട് ചോദിച്ചുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
നയതന്ത്ര പ്രതിസന്ധിയ്ക്ക് ഇടയാക്കുന്ന രീതിയില്‍ പ്രശ്‌നത്തില്‍ തങ്ങള്‍ ആരുടെയും പക്ഷംപിടിക്കില്ലെന്ന് നവാസ് ശരീഫ് പറഞ്ഞു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പാകിസ്താന്റെ പിന്തുണ വേണമെന്ന് നേരത്തെ സഊദി അറേബ്യ ആവശ്യപ്പെട്ടിരുന്നു.
നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. പ്രശ്‌ന പരിഹാരത്തിന് കുവൈത്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളും പാക് പ്രധാനമന്ത്രി സന്ദര്‍ശിക്കും. പാക് കരസേനാ മേധാവിയും നവാസ് ശരീഫിനൊപ്പം വിദേശപര്യടനത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."