HOME
DETAILS

അനധികൃത കച്ചവടം: നരിപ്പറമ്പില്‍ സംഘര്‍ഷം ഒഴിയുന്നില്ല

  
backup
June 15 2017 | 20:06 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%9f%e0%b4%82-%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1

 

എടപ്പാള്‍: നരിപ്പറമ്പില്‍ നാട്ടുകാരും താല്‍ക്കാലിക കച്ചവടക്കാരും തമ്മിലുള്ള തര്‍ക്കം പരിഹാരമാവാതെ നീളുന്നു. നരിപ്പറമ്പ് സെന്ററില്‍ റോഡുകള്‍ക്ക് വശങ്ങളില്‍ താല്‍ക്കാലിക കടകള്‍ ധാരാളമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അനധികൃത കച്ചവടംമൂലം പ്രദേശത്തു മാലിന്യപ്രശ്‌നവും രൂക്ഷമാണെന്നും ഇവിടങ്ങളില്‍നിന്നുള്ള മാലിന്യം സമീപത്തെ വെള്ളക്കെട്ടില്‍ കൊണ്ടിടുന്നതുമൂലം പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ടെന്നും ആരോപിച്ചാണ് നാട്ടുകാര്‍ കച്ചവടത്തിനെതിരെ രംഗത്ത് വന്നത്. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകാത്തതിനെ തുടര്‍ന്ന് കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിതയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫീസില്‍ വെച്ച് സര്‍വ്വകക്ഷി യോഗം ചേരും. യോഗത്തില്‍ സംഘര്‍ഷത്തിന് അയവ് വരുത്തുന്ന തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നരിപ്പറമ്പിലെ അനധികൃത കടകള്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു സമീപവാസികളും നാട്ടുകാരും ഇതുസംബന്ധിച്ച് പഞ്ചായത്ത്, ഇറിഗേഷന്‍ അധികൃതര്‍ക്കും ആര്‍ഡിഒയ്ക്കും പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത കച്ചവടം ഉടന്‍ ഒഴിപ്പിക്കണമെന്ന് ആര്‍ഡിഒ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങള്‍ക്ക് മുന്‍പ് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും സ്ഥലത്തെത്തി താല്‍ക്കാലിക കടകള്‍ പൊളിച്ചുനീക്കണമെന്നു നിര്‍ദേശിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ സംഘടിച്ചു കടകള്‍ പൊളിച്ചുനീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനു കാരണമായി. ഇതിനിടെ പ്രസ്തുത സ്ഥലം ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലായതിനാല്‍ അനധികൃത കച്ചവടം ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ ഇറിഗേഷന്‍ എഇക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്തിന് ആവശ്യമായ നടപടിയെടുക്കാമെന്ന് ഇറിഗേഷന്‍ അധികൃതര്‍ മറുപടി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിതയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച വീണ്ടുമെത്തി. സ്ഥലത്തുണ്ടായിരുന്ന വ്യാപാരികള്‍ സംഘടിച്ച് ഇത് തടഞ്ഞതോടെ വാക്കേറ്റമായി. കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് മറുവശത്ത് നാട്ടുകാരും സംഘടിച്ചെത്തി.
പ്രശ്‌നം സങ്കീര്‍ണമായതോടെ പൊന്നാനി എസ്.ഐ കെ.പി.വാസുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. കടകള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കാനും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും തീരുമാനിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിന്മാറിയത്. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  15 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  15 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  15 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  15 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  15 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  15 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  15 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  15 days ago