ശബരിമല: ആക്ടിവിസ്റ്റുകളെ പ്രതിരോധിക്കും: രാഹുല്‍ ഈശ്വര്‍
മലപ്പുറം: തിങ്കളാഴ്ച ശബരിമല നട തുറന്ന് ചൊവ്വാഴ്ച അടയ്ക്കുന്ന 30 മണിക്കൂറിനുള്ളില്‍ ആക്ടിവിസ്റ്റുകളെ കയറ്റാണ് ചിലരുടെ നീക്കമെന്നും ഇതിനെ വിശ്വാസികളെ ചേര്‍ത്തുകൊണ്ട് പ്രതിരോധിക്കുമെന്നും രാഹുല്‍ ഈശ്വര്‍. അയ്യപ്പ ഭക്ത സമിതിയുടെ അയ്യപ്പ ഭക്തജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് പ്രതിഷേധത്തിനേക്കാള്‍ വലുതാണ് കേരളത്തില്‍ നടന്ന ശബരിമല പ്രക്ഷോഭം. കോടികള്‍ വരുമാനം തിരുവിതാംകൂര്‍ ദേവസ്വത്തിന് നല്കുന്ന ശബരിമലയ്ക്കു വേണ്ടി പത്തുലക്ഷം നല്കി മികച്ച അഭിഭാഷകനെ നിയമിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല. വിശ്വാസികളെ എതിര്‍ക്കുന്ന ഒരു കൂട്ടര് മാത്രമാണ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. നിരീശ്വരവാദം പ്രചരിപ്പിക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.
13ന് സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ ഉദ്ഘാടനം ചെയ്തു. പി. സുബ്രഹ്മണ്യന് അധ്യക്ഷനായി. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ശുഭ ലക്ഷ്മി, സ്വാമി വേദ ചൈതന്യ, ഫാ. കെ.എസ്. ജോസ്, കെ.എം ഗിരിജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."