കേരളത്തിനായി ബൂട്ടണിയാന്‍ ചേലേമ്പ്രയുടെ കുട്ടികള്‍ ഡല്‍ഹിക്ക് തിരിച്ചു
ചേലേമ്പ്ര: ദേശീയ സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പങ്കെടുക്കുന്ന ചേലേമ്പ്ര നാരായണന്‍ നായര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫുട്ബാള്‍ ടീം ഇന്നലെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
16 ടീം അംഗങ്ങളും ടീം കോച്ച് മന്‍സൂര്‍ അലി, ടീം മാനേജര്‍ മുഹമ്മദ് ഇസ്മായില്‍, സ്‌കൂളിലെ അധ്യാപകരായ ഫസലുല്‍ഹഖ്, പി മുഹമ്മദ്, ഇ.പി ബൈജീവ് എന്നിവരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്. 8 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍. ടീമിന്റെ മുഖ്യ പരിശീലകനായ മന്‍സൂര്‍ അലിയുടെയും അസിസ്റ്റന്റായ ശെല്‍വരാജിന്റെയും പ്രയത്‌നത്തില്‍ പരിശീലനം ലഭിച്ച താരങ്ങള്‍ ഒക്ടോബറില്‍ പാലക്കാട് വച്ച് നടന്ന സംസ്ഥാന സുബ്രതോ ചാംപ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് സംസ്ഥാന ചാംപ്യന്‍മാരായത്. ബാവു നിഷാദ് ആണ് ക്യാപ്റ്റന്‍.
2014 ല്‍ അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇതേ സ്‌കൂള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയ സുബ്രതോ ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. 2016 ല്‍ റൂറല്‍ ഗെയിംസില്‍ ദേശീയ ചാംപ്യന്‍മാരായതോടെ ദേശീയ തലത്തിലും സ്‌കൂള്‍ ശ്രദ്ധാ കേന്ദ്രമായി. ഇന്ന് അണ്ടര്‍ 16 സാഫ് ഗെയിംസില്‍ ഇന്ത്യക്കായി ബൂട്ടണിയുന്ന ഏക മലയാളി സ്‌കൂളിലെ ശഹബാസ് അഹമ്മദാണ്. കേരളത്തിന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിമാനമായ സന്തോഷ് ട്രോഫി നേടി കൊടുത്ത ടീമിലെ അനുരാഗ് ഇതേ സ്‌കൂളില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നിരവധി താരങ്ങളെയാണ് എന്‍.എന്‍.എംഎച്ച്.എസ്.എസിന്റെ സംഭാവനയായി രാജ്യത്തിന് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."