HOME
DETAILS

ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘത്തിന് ഊഷ്മള വരവേല്‍പ്പ്

  
backup
August 04, 2016 | 7:10 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%86-2

ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി. നിശ്ചയിച്ചതിലും 40 മിനുട്ട് നേരത്തെ പുലര്‍ച്ചെ അഞ്ചിന് ഡല്‍ഹിയില്‍ നിന്നുള്ള ആദ്യസംഘം എയര്‍ഇന്ത്യ 5101 നമ്പര്‍ വിമാനത്തില്‍ 340 തീര്‍ഥാടകരുമായി മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലിറങ്ങിയത്.

വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങും ഇന്ത്യന്‍ അംബാസഡര്‍ അഹ്്മദ് ജാവേദ്, കോണ്‍സണ്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് തുടങ്ങിയവരും സഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് സംഘത്തില്‍ ഇത്തവണ ഇന്ത്യന്‍സംഘമാണ് ആദ്യം സഊദിയിലെത്തിയത്. മദീനയുടെ പാരമ്പര്യരീതിയിലായിരുന്നു സ്വീകരണം. തീര്‍ഥാടകരെല്ലാം വളരെ സംതൃപ്തിയിലാണ്.

വിവിധസമയങ്ങളിലായി മംഗലാപുരം, ഗയ, ഗുവാഹട്ടി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇന്നലെ മദീനയിലെത്തി. ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത് മര്‍കിസിയയില്‍ മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങിലാണ്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം ഇവര്‍ മക്കയിലേക്ക് പോവും.

ജിദ്ദ വഴിയുള്ള തീര്‍ഥാടകരുടെ വരവ് ഈ മാസം പതിനൊന്നിനാണ് ആരംഭിക്കുക. മലയാളി തീര്‍ഥാടകര്‍ 22 മുതല്‍ ജിദ്ദ വഴി മക്കയിലെത്തും. ഒരു ലക്ഷത്തി ഇരുപത് ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക.

ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി മലയാളികള്‍ ഉള്‍പ്പെടെ 20 ഡോക്ടര്‍മാരും 30 പാരാമെഡിക്കല്‍ ജീവനക്കാരും മറ്റു സേവനങ്ങള്‍ക്കായുള്ള ജീവനക്കാരും മദീന ഹജ്ജ് മിഷന്‍ ഓഫിസില്‍ സജ്ജമായിട്ടുണ്ട്. ഇവര്‍ ബുധനാഴ്ചയാണ് മദീനയിലെത്തിയത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന നാലു ഡിസ്‌പെന്‍സറിയും ഹറമിന് പരിസങ്ങളിലുണ്ട്. മസ്ജിദ് അബുദര്‍റിനടുത്തുള്ള ഹജ്ജ് മിഷന്‍ ഓഫിസിനോട് ചേര്‍ന്നാണ് മുഖ്യ ഡിസ്‌പെന്‍സറി പ്രവര്‍ത്തിക്കുന്നത്. നാലു ആംബുലന്‍സ് ഉള്‍പെടെ രോഗികളെ കിടത്തി ചികിത്സിക്കാനായി പത്തോളം ബെഡുകളും ഒരുക്കിയിട്ടുണ്ട്.

എയര്‍പോര്‍ട്ടില്‍ ഹാജിമാരെ സഹായിക്കല്‍, ഹറമില്‍ നിന്ന് വഴി തെറ്റിയവരെ സഹായിക്കല്‍, രോഗികളെ ആശുപത്രിയില്‍ എത്തിക്കല്‍, മക്കയിലേക്ക് ബസ് മാര്‍ഗം പുറപ്പെടുമ്പോള്‍ ഹാജിമാരെ സഹായിക്കല്‍, താമസസ്ഥലങ്ങളിലുള്ള സഹായം തുടങ്ങിയ കാര്യങ്ങളാണ് മിഷന്റെ മേല്‍നോട്ടത്തില്‍ നടക്കുക.

ഇതിനു പുറമെ വിവിധ മലയാളി സന്നദ്ധസംഘടനകളായ വിഖായ വളണ്ടിയേഴ്‌സ്, കെ.എം.സി.സി തുടങ്ങിയ സംഘവും ഹാജിമാരുടെ സേവനത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  3 minutes ago
No Image

പേരാമ്പ്ര സംഘർഷം: ആരോപണവിധേയരായ 2 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം; ക്രൈം ബ്രാഞ്ചിലേക്കും മെഡിക്കൽ കോളേജ് എസിപിയായും നിയമനം

Kerala
  •  22 minutes ago
No Image

ചരിത്രം കുറിച്ച് മൊറോക്കോ; അണ്ടർ-20 ലോകകപ്പ് കിരീടം സ്വന്തമാക്കി; ഫൈനലിൽ അർജന്റീനക്ക് കാലിടറി

Football
  •  37 minutes ago
No Image

ബിബിഎ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്; യുവാവിനായി തിരച്ചിൽ ശക്തമാക്കി ബെംഗളൂരു പൊലിസ്

crime
  •  an hour ago
No Image

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ നിര്യാതയായി

Kerala
  •  an hour ago
No Image

ശമ്പളവർധന ആവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിൽ; മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം

Kerala
  •  2 hours ago
No Image

പി.എം ശ്രീ ദേശീയ വിദ്യാഭ്യാസ നയം പൂർണമായി നടപ്പാക്കേണ്ടിവരും സംസ്ഥാനം

Kerala
  •  2 hours ago
No Image

UAE Weather: കിഴക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴ; യു.എ.ഇയിലുടനീളം താപനിലയില്‍ കുറവ്

uae
  •  2 hours ago
No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  9 hours ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  10 hours ago