HOME
DETAILS

മോദിയുടെ മൂന്നുവര്‍ഷം

  
backup
June 16 2017 | 21:06 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82

അഴിമതിമുക്തവും സുസ്ഥിരവുമായ ഭരണകൂടം വാഗ്ദാനം നല്‍കിക്കൊണ്ടാണ് മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മുച്ചൂടും ജീര്‍ണിച്ച വ്യവസ്ഥിതിയില്‍നിന്നുള്ള മോചനം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ ഹിന്ദുത്വപ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരും ന്യൂനപക്ഷങ്ങളും ദലിതരും ബി.ജെ.പിക്ക് അവര്‍ ആഗ്രഹിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കി.
ഈ മൃഗീയഭൂരിപക്ഷത്തില്‍ ഉന്മത്തരായ സംഘ്പരിവാര്‍ ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനാതത്വങ്ങളെയും കാറ്റില്‍പറത്തി. അധികാരത്തിലേറിയ വര്‍ഷംതന്നെ ബി.ജെ.പിയും പോഷകസംഘടനകളും തനിനിറം കാട്ടിത്തുടങ്ങി. മൂന്നാംവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദലിത്-ന്യൂനപക്ഷ, പിന്നാക്കസമൂഹത്തിനു ജീവിക്കാന്‍ കഴിയാത്ത ഇടമായി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഉത്തര്‍പ്രദേശാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അവിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിന്റെ മിക്ക ചെയ്തികളും ജനാധിപത്യസമൂഹത്തിനു യോജിച്ചതല്ല. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് അവിടെനിന്നു വരുന്നത്. ഒരാഴ്ചയ്ക്കിടയില്‍ എട്ടുസ്ത്രീകള്‍ കാമഭ്രാന്തന്മാരാല്‍ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നതിനെ ചെറുക്കാന്‍ ശ്രമിച്ച പുരുഷനെ കെട്ടിയിട്ടു വെടിവച്ചു കൊന്നു.
ഒരു ഭാഗത്തു ദലിത്-ന്യൂനപക്ഷ പീഡനം മറയില്ലാതെ അരങ്ങേറുമ്പോള്‍ മറ്റൊരു ഭാഗത്ത് മത-ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു. ഠാക്കൂര്‍വിഭാഗത്തില്‍ പെട്ടവര്‍ കുടിലുകള്‍ക്കു തീയിട്ടു ദലിതരെ കൊന്നൊടുക്കുന്നു. യു.പി. മുഖ്യമന്ത്രി ഠാക്കൂറാണെന്ന വസ്തുത ഓര്‍ക്കുക. മുസഫര്‍നഗറിനടുത്ത റേഷന്‍കടയില്‍ അരി വാങ്ങാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ടു ദരിദ്ര ദലിത് പെണ്‍കുട്ടികളെ ഠാക്കൂര്‍വിഭാഗക്കാര്‍ ബലാത്സംഗം ചെയ്തത് രണ്ടുദിവസം മുന്‍പാണ്.
മുസ്‌ലിമോ ദലിതനോ പശുക്കളെ വളര്‍ത്താന്‍ കൊണ്ടുപോവുകയാണെങ്കില്‍പോലും കൊന്നുകളയാനാണു ഫാസിസ്റ്റുകള്‍ അണികള്‍ക്കു നല്‍കിയ രഹസ്യനിര്‍ദേശം. അങ്ങനെ വധിക്കപ്പെട്ടവര്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. രാജസ്ഥാനില്‍നിന്നു ഹരിയാനയിലേയ്ക്കു പശുക്കളെ കൊണ്ടുപോയ പെഹ്‌ലുഖാന്റെ വിധി നാം വായിച്ചറിഞ്ഞതാണ്. പശുക്കടത്തെന്ന് ആരോപിച്ചാണ് തീവ്രവാദികള്‍ പെഹ്‌ലുഖാനെ അടിച്ചുകൊന്നത്. മേവാത്തിലെ ദിന്‍ഗര്‍ഹേരിയില്‍ കര്‍ഷകകുടുംബത്തിലെ പുരുഷന്മാരെ വധിക്കുകയും പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലാണെന്ന് ഓര്‍ക്കണം. ഇപ്പോഴിതാ അറവിനു കാലികളെ ചന്തയില്‍ വില്‍ക്കുന്നതും നിരോധിച്ചിരിക്കുന്നു. ബി.ജെ.പി. ഭരിക്കുന്നിടത്തെല്ലാം ഭീതിയോടെ കഴിയേണ്ട അവസ്ഥയിലാണ് ന്യൂനപക്ഷങ്ങളും ദലിതരും.
എന്നുമുതലാണ് ബി.ജെ.പിക്കു പശുസ്‌നേഹം തലയ്ക്കു പിടിച്ചത്. പശുക്കളോടുള്ള അതിരുവിട്ട പ്രണയം ആ സാധുജീവികളുടെ നാശത്തിനേ വഴിയൊരുക്കൂ. കാരണം, കര്‍ഷകരും മറ്റും കന്നുകാലികളെ വളര്‍ത്തുന്നത് തങ്ങളുടെ ഉപജീവനത്തിനുവേണ്ടിയാണ്, മൃഗസ്‌നേഹം കൊണ്ടല്ല. വരുമാനസാധ്യതയില്ലാത്ത ഉരുവിനെ ആരാണു തീറ്റിപ്പോറ്റി സംരക്ഷിക്കുക. ബാധ്യതയാകുമ്പോള്‍ അവയെ തെരുവിലേയ്ക്ക് ആട്ടിയിറക്കും. ഭക്ഷണവും വെള്ളവും കിട്ടാതെ അവ തെരുവില്‍ അലഞ്ഞു നരകിച്ചു മരിക്കും. ഇവിടെ കാലിസ്‌നേഹം ക്രൂരതയായി മാറും.
കോണ്‍ഗ്രസ് ഭരണകൂടം ഇന്ത്യയെ കുത്തകകളുടെ സ്വര്‍ഗഭൂമിയാക്കി മാറ്റിയതില്‍ പരിഭവംകൊള്ളുകയും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നല്ലകാലംവരുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു ബി.ജെ.പി. എന്നാല്‍, ഇന്നു മോദിയുടെ ഇന്ത്യ കുത്തകകള്‍ക്കു തീറെഴുതി കൊടുക്കപ്പെട്ട രാജ്യമായി. അംബാനിയെപ്പോലുള്ള കോര്‍പ്പറേറ്റ് ഭീമന്മാരുടെ വാര്‍ഷികവരുമാനം മോദിയുടെ ഭരണത്തില്‍ കുതിച്ചുയര്‍ന്നു.
മോദി അധികാരമേറ്റ ശേഷം 36,000 കര്‍ഷക ആത്മഹത്യകളാണു നടന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ കണക്കാണ്. കോര്‍പ്പറേറ്റ്‌വല്‍ക്കരണം ശക്തമായതിന്റെ അനന്തരഫലമാണിത്. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയ ബാങ്കുകള്‍ വിളനാശംമൂലം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാധാരണകര്‍ഷകന് 10,000 രൂപയ്ക്കുപോലും മൊറൊട്ടോറിയം പ്രഖ്യാപിച്ചില്ല. തിരിച്ചടവു വൈകിയപ്പോള്‍ ജപ്തി നടപടികളുണ്ടായി.
സര്‍ക്കാര്‍ നിശ്ശബ്ദം നോക്കി നിന്നു. മോദി സര്‍ക്കാര്‍ ആരുടെ പക്ഷത്തു നില്‍ക്കുന്നുവെന്നു തെളിയിക്കുന്ന സംഭവമാണിത്. ശതകോടീശ്വരന്മാരുടെ സ്വത്തുവിഹിതം ദേശീയാടിസ്ഥാനത്തില്‍ 48 ശതമാനത്തില്‍നിന്ന് 58.4 ശതമാനമായി ഉയര്‍ന്നു. അടിസ്ഥാനവര്‍ഗത്തിന്റേത് 10 ശതമാനത്തില്‍നിന്ന് ഏഴു ശതമാനമായി താഴുകയും ചെയ്തു.
കാര്‍ഷിക-വ്യവസായമേഖലയില്‍ രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം അഭ്യസ്തവിദ്യരുടെ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കുന്നതായിരുന്നു. എന്നാല്‍, നാലാംവര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ മോദിയുടെ ഉറക്കം കെടുത്തുന്ന വെല്ലുവിളിയായി അതിരൂക്ഷമായ തൊഴിലില്ലായ്മ വളര്‍ന്നുകഴിഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ളവ നഷ്ടപ്പെടുന്ന അവസ്ഥയാണ്. തൊഴിലുറപ്പു മേഖലയില്‍പോലും തൊഴില്‍നഷ്ടം സംഭവിക്കുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ യുവാക്കളായ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്നു.
കോണ്‍ഗ്രസ് ഭരണകാലത്തു പത്തു ലക്ഷത്തിലേറെ തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കില്‍ മോദിയുടെ കാലത്ത് ഒന്നര ലക്ഷത്തില്‍ താഴെയായി. കറന്‍സി പിന്‍വലിക്കലെന്ന തലതിരിഞ്ഞ നയംകൂടി കൊണ്ടുവന്നതോടെ തൊഴില്‍മേഖലയുടെ ഗ്രാഫ് താഴോട്ടായി. കള്ളപ്പണം തിരിച്ചുപിടിച്ചു പാവങ്ങളുടെ അക്കൗണ്ടിലിടുമെന്നു പറഞ്ഞത് അപ്പാടെ വിഴുങ്ങി. ആഭ്യന്തരസുരക്ഷയുടെ സ്ഥിതിയറിയാന്‍ കശ്മിരിന്റെ വര്‍ത്തമാനകാല ചരിത്രം നോക്കിയാല്‍ മതി.
ഒരു ഭാഗത്ത് അരക്ഷിതാവസ്ഥയും അങ്കലാപ്പും നടമാടുമ്പോള്‍ പഴയ വര്‍ണവ്യവസ്ഥ തിരിച്ചുകൊണ്ടുവരാനുള്ള തിടുക്കപ്പെടുന്ന നീക്കമാണു ഭരണകൂടവും പരിവാരവും നടത്തുന്നത്. ഉത്തമസന്തതികളെ സൃഷ്ടിക്കുക, ആര്യരക്തത്തിനു പ്രാമുഖ്യം നല്‍കുക എന്ന ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് തന്ത്രം സംഘികളും പയറ്റുന്നു. കൂടുതല്‍ ഐ.ക്യു. ഉള്ള കുട്ടികളെ വാര്‍ത്തെടുക്കാനാണ് അവര്‍ അനുയായികളെ ആഹ്വാനം ചെയ്യുന്നത്. നവജാത ശിശുക്കള്‍ക്ക് ഉയരവും വെളുപ്പുമുണ്ടാവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം.
തൊലിവെളുപ്പു ഉത്തമത്തിന്റെ പ്രതീകമാവുകയാണ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണന്റെ നിറം വെളുപ്പിച്ചത് ഈ പശ്ചാത്തലത്തില്‍ വേണം പഠിക്കാന്‍. പക്ഷേ, സാംസ്‌കാരികവിമര്‍ശകരില്‍ പലരും ഈ മാറ്റം ഗൗരവത്തിലെടുത്തിട്ടില്ല. കാര്‍വര്‍ണം ദലിതന്റെ തൊലിനിറമാണ്. അതു സവര്‍ണനു യോജിച്ചതല്ല. സാമുഹ്യ ഉച്ചനീചത്വങ്ങളുടെ ആണിക്കല്ലായിരുന്ന ജാതിക്കോയ്മ തിരിച്ചുകൊണ്ടുവരാന്‍ ചരിത്രത്തെയും ശാസ്ത്രത്തെയും വളച്ചൊടിക്കാനാണു ശ്രമം.
യു.പിയിലും മറ്റു ബി.ജെ.പി അനുകൂലസം സംസ്ഥാനങ്ങളിലും അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ബഹുവിധ തന്ത്ര-കുതന്ത്രങ്ങള്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും പരീക്ഷിക്കുകയെന്ന ഗൂഢലക്ഷ്യം ഫാസിസ്റ്റുകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. അതിന് വിഘാതം നില്‍ക്കുന്ന പ്രത്യയശാസ്ത്രങ്ങളെ മുളയിലേ നുള്ളുക, എതിര്‍ക്കുന്നവരെ ശാരീരികമായി എതിരിടുക എന്നിവയെല്ലാം ഇനിയങ്ങോട്ടു കൂടുതല്‍ ശക്തമായി അവര്‍ നടപ്പാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനു തടയിടാന്‍ കഴിയണമെങ്കില്‍ മതേതരബോധവും ജനാധിപത്യവിശ്വാസവുമുള്ളവരുടെ മുന്നേറ്റം അത്യന്താപേക്ഷിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  4 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  4 days ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  4 days ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago