HOME
DETAILS

പാലായില്‍ ബാക്കിയാകുന്നത്; കേരള കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍

ADVERTISEMENT
  
backup
September 28 2019 | 04:09 AM

pala-by-election-778361-2

 

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ യു.ഡി.എഫ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.
കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട തോല്‍വിക്ക് കാരണമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍. ജനം നല്‍കിയ തിരിച്ചടി കാണണമെന്ന മുന്നറിയിപ്പും പല നേതാക്കളും പങ്കുവച്ചു.
പാലായില്‍ യു.ഡി.എഫിനെതിരായ വിധിയെഴുത്തല്ല നടന്നതെന്നും യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍വിയെപ്പറ്റി വിശദമായി പഠിക്കും. തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
കേരള കോണ്‍ഗ്രസിലെ തമ്മിലടിയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പരാജയ കാരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആദ്യാവസാനം നിലനിന്ന ആഭ്യന്തര കലഹം യു.ഡി.എഫ് വിജയത്തിന് വിഘാതമായി. ചേരിപ്പോര് വോട്ടര്‍മാരെ കോപാകുലരാക്കി. വോട്ടര്‍മാരെ പരിഹസിക്കുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ലെന്ന ഗുണപാഠമാണ് തോല്‍വി നല്‍കുന്നത്. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് നേതൃത്വവും കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ താനും ഇടപെട്ടു.
ഘടകകക്ഷികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് ഒരുപരിധിയില്ലേന്നും മുല്ലപ്പള്ളി ചോദിച്ചു. ജനങ്ങള്‍ക്ക് പാലായില്‍ കൈത്തെറ്റ് പറ്റി. യു.ഡി.എഫ് തോല്‍വി സാങ്കേതികമാണ്. വോട്ടര്‍മാരുടെ വൈകാരിക പ്രതിഷേധമാണ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഘടകകക്ഷികളുടെ പരസ്പര മത്സരമാണ് പാലായിലെ തോല്‍വിക്ക് കാരണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. ഇത് വിനയായി. പോര് തുടരണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കണം. മുന്നണിക്കകത്ത് പാര്‍ട്ടികള്‍ തമ്മില്‍ മത്സരം പാടില്ലെന്ന പാഠമാണ് ഫലം നല്‍കുന്നത്. തോല്‍വിയില്‍നിന്നും ഇക്കാര്യം നേതൃത്വം തിരിച്ചറിയണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
ജനഹിതം മാനിക്കാതെയും അണികളുടെ വികാരം ഉള്‍ക്കൊള്ളാതെയും മുന്നോട്ടു പോകുന്ന യു.ഡി.എഫ് നേതൃത്വത്തിനുള്ള ജനാധിപത്യ വിശ്വാസികളുടെ ശക്തമായ താക്കീതാണ് പാലായിലെ തോല്‍വിയെന്ന് വി.എം സുധീരന്‍ പറഞ്ഞു. സത്യസന്ധമായ പരിശോധനയിലൂടെ തെറ്റുകളും തെറ്റായ ശൈലികളും തിരുത്താന്‍ യു.ഡി.എഫ് നേതൃത്വം ഇനിയെങ്കിലും തയാറാകണം. എന്ത് അടിച്ചേല്‍പ്പിച്ചാലും ജനങ്ങള്‍ അത് അംഗീകരിക്കുമെന്ന നേതൃത്വത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലായില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു, എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാലായിലെ തോല്‍വി യു.ഡി.എഫിനെയാകെ ഉലച്ചിട്ടുണ്ട്. പ്രത്യേകിച്ച് അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍.
പാലായിലെ ഫലം മറ്റ് ഉപതെരഞ്ഞെടുപ്പുകളെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള വിലയിരുത്തലാകും അടുത്ത ഫലങ്ങളെന്ന് ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  a month ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  a month ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  a month ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  a month ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  a month ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  a month ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a month ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  a month ago