എസ്.ഐ, എ.എസ്.ഐ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ.), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എ.എസ്.ഐ.) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., ഐ.ടി.ബി.പി., സി.ഐ.എസ്.എഫ്., എസ്.എസ്.ബി., ഡല്‍ഹി പോലീസ് എന്നിവയിലാണ് എസ്.ഐ. ഒഴിവുകളുള്ളത്. സി.ഐ.എസ്.എഫില്‍ എ.എസ്.ഐ. ഒഴിവുകളുമുണ്ട്. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 16
ഡല്‍ഹി പോലീസ് എസ്.ഐ. തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാര്‍ക്ക് എല്‍.എം.വി. (കാര്‍, മോട്ടോര്‍ സൈക്കിള്‍) ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത: പുരുഷന്മാര്‍ക്ക് ഉയരം 170 സെ.മീ., നെഞ്ചളവ് 80- 85 സെ.മീ. സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ.
പ്രായം: 2020 ജനുവരി ഒന്നിന് 20നും 25നും ഇടയില്‍ പ്രായം. നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: സബ് ഇന്‍സ്‌പെക്ടര്‍ (ജിഡി), സിഎപിഎഫ്: 35,400 1,12,400 രൂപ
സബ് ഇന്‍സ്‌പെക്ടര്‍ (എക്‌സിക്യൂട്ടിവ്) ഡല്‍ഹി പോലീസ്: 35,400 1,124,00 രൂപ
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.ഐ.എസ്.എഫ്: 29,200 92,300 രൂപ
പരീക്ഷ: ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവേര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയുള്‍പ്പെടുന്നതാണ് പേപ്പര്‍ ക. പേപ്പര്‍ കക ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍.
SSC CPO SI ASI Recruitment 2019 Notification PDF
SSC CPO SI ASI Recruitment 2019 Apply Online
SSC SI and ASI Recruitment, Apply by 16 October
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."