പനി നിയന്ത്രിക്കാന്‍ മെഡിക്കല്‍ കോളജില്‍ മെഗാ ക്ലീനിങ് കാംപയിന്
തിരുവനന്തപുരം: വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായി മെഡിക്കല്‍ കോളജില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി മെഗാ ക്ലീനിങ് കാപയിന്‍ സംഘടിപ്പിക്കുന്നു.
മെഡിക്കല്‍ കോളജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളജ്, നഴ്സിംഗ് കോളജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി.എം.ഇ ഓഫിസ്, ട്രഷറി, എസ്.ബി.ഐ, കോ-ഓപ്പറേറ്റീവ് ബാങ്ക്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പോസ്റ്റ് ഓഫിസ്, പൊലിസ് സ്റ്റേഷന് തുടങ്ങിയ മെഡിക്കല്‍ കോളജ് ക്യാപസിനകത്തുള്ള എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
ഈ സ്ഥാപനങ്ങളും പരിസരങ്ങളും ഒത്തൊരുമയോടെ ശുചീകരിക്കുകയാണ് ലക്ഷ്യം. ഈ തീവ്രയജ്ഞ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പങ്കാളികളാകാവുന്നതാണ്.
മെഗാ ക്ലീനിങ് കാപയിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 9 മണിക്ക് മെഡിക്കല്‍ കോളജ് ആശുപത്രി ആത്യാഹിത വിഭാഗത്തിന് സമീപം വച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. എല്ലാ വെള്ളിയാഴ്ചകളിലും ഈ കാപയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."