HOME
DETAILS

ജൂലായ് രണ്ടിന് ഒ.വി. വിജയന്റെ ജന്മദിനം ആഘോഷിക്കുമെന്ന്

  
backup
June 16, 2017 | 10:07 PM

%e0%b4%9c%e0%b5%82%e0%b4%b2%e0%b4%be%e0%b4%af%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%92-%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8

 

പാലക്കാട്: ജൂലൈ രണ്ട് ഒ.വി. വിജയന്‍ ജന്മദിനം രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കാന്‍ ഒ.വി. വിജയന്‍ സ്മാരക ഭരണസമിതി തസ്രാക്കില്‍ സ്മാരക മന്ദിരത്തില്‍ ചെയര്‍മാന്‍ ടി.കെ. നാരായണദാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചു.
ജൂലായ് രണ്ടിനും മൂന്നിനും തസ്രാക്കിലെ സ്മാരകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രതിമ അനാച്ഛാദനം, മലമ്പുഴ കനാല്‍ സമീപത്ത് സമിതി ഒരുക്കുന്ന വഴിയമ്പലത്തിന്റെ ഉദ്ഘാടനം, സെമിനാര്‍ ഹാളിന്റെ ഉദ്ഘാടനം നടക്കും. വിജയ കാര്‍ട്ടൂണുകളെക്കുറിച്ചും ചെറുകഥകളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും ഉള്ള പ്രഭാഷണങ്ങള്‍ ആയിരിക്കും പരിപാടിയുടെ പ്രത്യേകത.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, നിയമസഭാ സ്പീക്കര്‍ ശിവരാമകൃഷ്ണന്‍, എം.ബി. രാജേഷ് എം.പി, സാഹിത്യകാരന്മാര്‍ എന്നിവരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
ആഗസ്‌ററ് മാസത്തില്‍ അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷനും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുമായും സഹകരിച്ച് സംയുക്തമായി 25 വയസുവരെയുള്ള യുവകവികള്‍ക്ക് ഒ.വി. വിജയന്‍ സ്മാരകത്തില്‍ വച്ച് കവിതാ ശില്‍പശാല സംഘടിപ്പിക്കും. എല്ലാ മാസവും പ്രമുഖ പ്രഭാഷകരെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിച്ച് ഒ.വി. വിജയന്‍ സ്മാരക പ്രഭാഷണങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
സെക്രട്ടറി ടി.ആര്‍. അജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഭരണസമിതി അംഗങ്ങളായ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ ശ്രീ. ആഷാമേനോന്‍, പ്രൊഫ. സി.പി. ചിത്രഭാനു, പ്രൊഫ. പി.എ. വാസുദേവന്‍, പ്രൊഫ. സി. സോമശേഖരന്‍, കെ.പി. രമേഷ്, എ.കെ. ചന്ദ്രന്‍കുട്ടി, റഷീദ് കണിച്ചേരി, ജ്യോതിബായ് പരിയാടത്ത്, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

National
  •  2 months ago
No Image

നാടും ജനങ്ങളും അർപ്പിച്ച വിശ്വാസം നിറവേറ്റി സംസ്ഥാനത്തെ നയിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് സാധ്യമാവട്ടെ; വി.ഡി സതീശന് ആശംസകൾ  നേർന്ന് ജിഫ്‌രി തങ്ങൾ

Kerala
  •  2 months ago
No Image

മഞ്ചേശ്വരത്തെ ഹിന്ദുക്കള്‍ കൂടി വോട്ട് ചെയ്താണ് എകെഎം അഷറഫിന്റെ ഭൂരിപക്ഷം 29000 കടന്നത്; മണ്ഡലത്തില്‍ വട്ടത്തിലും നീളത്തിലും തോറ്റ സുരേന്ദ്രന്‍ അക്കാര്യം മറക്കരുത്; സന്ദീപ് വാര്യര്‍ 

Kerala
  •  2 months ago
No Image

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം 

Kerala
  •  2 months ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  2 months ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  2 months ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  2 months ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  2 months ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  2 months ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  2 months ago