HOME
DETAILS

ദുബൈ എയർപോർട്ടിൽ വിമാനമിറങ്ങിയ യാത്രക്കാരന് കിട്ടിയത് എട്ടിന്റെ പണി; പരിചിതൻ നൽകിയ പെട്ടിക്കുള്ളിൽ ഒളിപ്പിച്ചത് കണ്ട് ഞെട്ടി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ

  
May 14, 2026 | 1:59 PM

passenger held for attempting to smuggle bears through dubai airport

ദുബൈ: അപൂർവ ഇനത്തിൽപ്പെട്ട കരടികളെ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി വംശനാശഭീഷണി നേരിടുന്ന കരടികളെ കടത്താൻ ശ്രമിച്ച ഏഷ്യൻ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ ലഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് കൊട്ടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മൃഗങ്ങളെ കണ്ടെത്തിയത്.

യാത്രക്കാരന്റെ ലഗേജ് സ്കാൻ ചെയ്തപ്പോൾ കണ്ട അസാധാരണ രൂപങ്ങളാണ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്യൂട്ട്കേസിനുള്ളിലെ കൊട്ടയിൽ മൃഗങ്ങളെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ്ധരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ മൃഗഡോക്ടർ നടത്തിയ പരിശോധനയിൽ കരടികൾ ചത്തതാണെന്ന് സ്ഥിരീകരിച്ചു. ഇവ അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള (CITES) വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ടവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ താൻ ചതിക്കപ്പെട്ടതാണെന്നാണ് യാത്രക്കാരൻ മൊഴി നൽകിയത്. ഒരു നിശ്ചിത തുക പ്രതിഫലം വാഗ്ദാനം ചെയ്താണ് പരിചക്കാരനായ മറ്റൊരാൾ ഈ സ്യൂട്ട്കേസ് കൈമാറിയത്. ദുബൈയിൽ എത്തുമ്പോൾ ഒരാൾ തന്നെ ബന്ധപ്പെടുമെന്നും ലഗേജ് വാങ്ങുമെന്നുമാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. ലഗേജിനുള്ളിൽ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും യാത്രക്കാരൻ അവകാശപ്പെട്ടു.

സാധാരണക്കാരായ യാത്രക്കാരെ കൊറിയർമാരായി ഉപയോഗിച്ച് നിരോധിത വസ്തുക്കൾ കടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ലഗേജിനുള്ളിൽ എന്താണെന്ന് വ്യക്തമാക്കാതെ, പണം നൽകി ആളുകളെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി കടത്തുകാർ ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് അധികൃതർ വിലയിരുത്തുന്നു.

പരിശോധനകളിൽ നൂതന സാങ്കേതികവിദ്യയും ഉദ്യോഗസ്ഥരുടെ ജാഗ്രതയും ഒരുപോലെ പ്രധാനമാണെന്ന് ദുബൈ കസ്റ്റംസ് പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. വന്യജീവി കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമമായ സൈറ്റസ് (CITES) ചട്ടങ്ങൾ ലംഘിച്ചതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. തുടരന്വേഷണത്തിനായി കേസ് ദുബൈ പൊലിസിലെ പരിസ്ഥിതി കുറ്റകൃത്യ യൂണിറ്റിന് കൈമാറി.

അപരിചിതരിൽ നിന്ന് ലഗേജുകളോ സ്യൂട്ട്കേസുകളോ വാങ്ങി യാത്ര ചെയ്യരുതെന്ന് ദുബൈ കസ്റ്റംസ് കർശന മുന്നറിയിപ്പ് നൽകി. ലഗേജിനുള്ളിലെ സാധനങ്ങളെക്കുറിച്ച് അറിവില്ലെങ്കിൽ പോലും, നിയമവിരുദ്ധമായ എന്തെങ്കിലും പിടിക്കപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം യാത്രക്കാരനായിരിക്കും. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം കള്ളക്കടത്തുകൾക്കെതിരെ കർശന നിലപാട് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Authorities at Dubai Airport arrested a passenger accused of attempting to smuggle bears through the airport. The incident triggered immediate intervention, highlighting strict wildlife protection laws and enhanced airport security measures in the UAE.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  6 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  6 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  6 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  7 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  7 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  7 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  7 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  7 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  7 days ago