HOME
DETAILS

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

  
Web Desk
May 14, 2026 | 4:08 PM

governor invited vd satheesan to form government

തിരുവനന്തപുരം: സര്‍ക്കാരുണ്ടാക്കാന്‍ വി.ഡി സതീശനെ ഔദ്യോഗികമായി ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി സതീശന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ കണ്ടിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി.ഡി സതീശന്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറി. 

തിങ്കളാഴ്ച്ച തിരുവനന്തപുരം സെന്‍ട്രല്‍ ഹാളില്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ 22ന് നടക്കും. 

നിയമസഭാ കക്ഷി യോഗത്തില്‍ വിഡി സതീശനെ ഏകകണ്ഠമായി നേതാവായി തിരഞ്ഞെടുത്തു. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്താങ്ങി. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും, ദീപാദാസ് മുന്‍ഷിയും യോഗത്തില്‍ പങ്കെടുത്തു. 

അതേസമയം തന്നെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചത് ടീം യു.ഡി.എഫ് ആണെന്നും പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് അധ്യക്ഷനോടും രാഹുൽ ഗാന്ധിയോടും തന്റെ നന്ദി അറിയിക്കുന്നു.ഈ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് എന്നെ ഇവിടെ എത്തിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണമായ അർപ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എ.ഐ.സി.സി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

''വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല. ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഈവിജയത്തിന് ഏറ്റവുമധികം സഹായിച്ചത് എ.ഐ.സി.സിയാണ്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നൽകിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ ഒരുമിച്ചു നിൽക്കണം. പുതുയുഗം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന പ്രവർത്തനത്തിനേ കഴിയൂ.

ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ടീമായി പ്രവർത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു. 

പ്രഖ്യാപനം വൈകിയതിൽ നാണക്കേടൊന്നുമില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാർട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. പാർട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ലെന്നും  സതീശൻ പറഞ്ഞു.

Governor Rajendra Arlekar has officially invited V.D. Satish to form the government.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  6 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  6 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  6 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  7 days ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  7 days ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  7 days ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  7 days ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  7 days ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  7 days ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  7 days ago