HOME
DETAILS

മുളയന്‍കാവ് ദേവസ്വം അധികൃതരുടെ അനാസ്ഥ: ക്ഷേത്രക്കുളം നവീകരിച്ചില്ല

  
backup
August 04, 2016 | 7:55 PM

%e0%b4%ae%e0%b5%81%e0%b4%b3%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95

കുലുക്കല്ലൂര്‍: ക്ഷേത്രക്കുള പുനരുദ്ധാരണത്തിനായി മലബാര്‍ ദേവസ്വത്തില്‍ നിന്നും ഫണ്ട് നല്‍കിയിട്ടും മുളയന്‍കാവ് ദേവസ്വം അധികൃതരുടെ അനാസ്ഥ കാരണം ക്ഷേത്രക്കുളം നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ലെന്ന് ആക്ഷേപം. ക്ഷേത്രക്കുളം നവീകരണത്തിനായി നാലുലക്ഷം രൂപയാണ് മലബാര്‍ ദേവസ്വത്തില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.
ഫണ്ട് ലഭിച്ച് ഒന്നര വര്‍ഷമായിട്ടും ക്ഷേത്രക്കുളം നവീകരിക്കാന്‍ ദേവസ്വം അധികൃതരും ക്ഷേത്രക്ഷേമ സമിതിയും താല്‍പര്യമെടുക്കാത്തതാണ് ഭക്തജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.
നിരവധിപേര്‍ കുളിക്കാനുപയോഗിക്കുന്നതും വണ്ടുംതറ പാടശേഖരങ്ങളിലെ പ്രധാന ജലസ്രോതസുമായ ഈ ക്ഷേത്രക്കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. ദേവസ്വം അധികൃതരുടെ അനാസ്ഥയാണ് ക്ഷേത്രക്കുളവും, കുളത്തിനോടു ചേര്‍ന്ന ക്ഷേത്രഭൂമിയും നശിക്കാനിടയാക്കിയത്. പാര്‍ശ്വഭിത്തികള്‍ തകര്‍ന്നും കാടു പിടിച്ചും കിടക്കുന്ന ക്ഷേത്രക്കുളത്തില്‍ ചണ്ടിയും ചെളിയും നിറഞ്ഞതിനാല്‍ ഉപയോഗശൂന്യമായാണ് കിടക്കുന്നത്.
മണ്ഡല കാലത്ത് താല്‍ക്കാലികമായി കാടുവെട്ടി വൃത്തിയാക്കല്‍ മാത്രമെ നടക്കാറുള്ളു. മലബാര്‍ ദേവസ്വത്തില്‍നിന്നും അനുവദിച്ചു കിട്ടിയ നാലുലക്ഷംരൂപ വിനിയോഗിച്ച് അടിയന്തിരമായി ക്ഷേത്രക്കുളം നവീകരിക്കണമെന്ന് കാവ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  a day ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  a day ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  a day ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  a day ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  a day ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  a day ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  a day ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  a day ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  a day ago