HOME
DETAILS

ഓളപ്പരപ്പിലെ ഒളിംപിക്‌സിന് ആവേശം പകരാന്‍ അല്ലുഅര്‍ജുനും കേരള ബ്ലാസ്റ്റേഴ്സും

  
backup
November 06 2018 | 03:11 AM

%e0%b4%93%e0%b4%b3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%92%e0%b4%b3%e0%b4%bf%e0%b4%82%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e2%80%8c-2

ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിംപിക്‌സിന് തുഴച്ചില്‍കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകരാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജ്ജുനും കേരള ബ്ലാസ്റ്റേഴ്‌സ് ടീമും എത്തുമെന്ന് ഉറപ്പായതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന കൂടി.ബുക്ക് മൈ ഷോ, ടിക്കറ്റ് ജീനി എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് വള്ളംകളിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇന്ന് മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് പുറമെ തിരുവനന്തപുരം മുതലുള്ള 10 തെക്കന്‍ ജില്ലകളിലും എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. 100 രൂപ മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ തന്നെ ടിക്കറ്റ് വിപ്പന 60 ലക്ഷത്തിനോടടുത്തു. 70 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പ്പനയാണ് സംഘാടകരുടെ ലക്ഷ്യം. ഇനിയും അഞ്ചു നാള്‍ അവശേഷിക്കെ ലക്ഷ്യം മറികടക്കാനാണ് സധ്യത. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മത്സരത്തിന് എത്തുന്ന നെഹ്‌റി ട്രോഫി ജലമേള എന്ന പ്രത്യേകതയും ഇത്തവണത്തെ 66-മത് നെഹ്രുട്രോഫിക്ക് സ്വന്തം. 25 ചുണ്ടന്‍ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുക. പ്രളയത്തിന് മുന്‍പ് ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ എല്ലാം തന്നെ റീഫണ്ട് ചെയ്തിരുന്നു. ടൂറിസം മേഖലയിലെ ഉണര്‍വും ടിക്കറ്റ് വില്‍പനക്കും ഉണര്‍വേകി. ഗവര്‍ണര്‍ പി.സദാശിവവും, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും, ധനമന്ത്രി തോമസ് ഐസക്കും, പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരനും, ഭക്ഷ്യ സിവില്‍ സപൈസ് മന്ത്രി പി.തിലോത്തമനും, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരുടെ ഒരു നിരതന്നെ ജലമേളയ്‌ക്കെത്തും.
ഒട്ടേറെ മലയാളം-തമിഴ് തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളും ജലരാജാക്കന്മാരെ കാണാനും വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാനും എത്തുന്നുണ്ട്. പവലിയനുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ ട്രാക്കിന്റെ ജോലികള്‍ നടക്കുന്നു. 2500 ഓളം പൊലിസുകാരുടെ സുരക്ഷയാണ് ഇത്തവണ വള്ളംകളിക്ക് ഉണ്ടാവുക.നഗരം സിസി.ടിവി നിരീക്ഷണത്തില്‍ ആയിരിക്കും. കൂടാതെ ഡി.എം.ഒയുടെ നേതൃത്വതത്തിലുള്ള സുസജ്ജമായ ഡോക്ടര്‍മാരുടെ സംഘം, നീന്തല്‍ വിദഗ്ധരുടെ സേവനം, അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ ഫോഴ്‌സ്, ലഹരിയുടെ അനധികൃത ഉപയോഗം നിരീക്ഷിക്കാന്‍ എക്‌സൈസ് സംഘം എന്നിവരുടെ സേവനവും സദാസമയം ഉണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago