HOME
DETAILS

റമദാന്‍ അവസാന പത്തില്‍; പുണ്യനഗരികളിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

  
backup
June 16 2017 | 23:06 PM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa

മക്ക: വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് കടന്നതോടെ വിശുദ്ധ ഹറമുകളിലേക്ക് ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന പുണ്യദിനങ്ങളില്‍ കൂടുതല്‍ ലക്ഷ്യ സഫലീകരണം മോഹിച്ചാണ് തീര്‍ഥാടക ലക്ഷങ്ങള്‍ ഇരുഹറമുകളും ലക്ഷ്യമാക്കി ഒഴുകുന്നത്.

പാപമോചനത്തിന്റെ പത്തായി കരുതുന്ന അവസാന പത്തിലെ ഒറ്റയിട്ട രാവുകളിലെ പുണ്യംനുകരാനും നിരവധിയാളുകളാണ് മക്കയിലും മദീനയിലും തങ്ങുന്നത്. വിദേശ രാജ്യങ്ങങ്ങില്‍  നിന്നെത്തുന്നവര്‍ക്ക് പുറമെ സ്വദേശികളും പുണ്യനഗരിയിലേക്ക് ഒഴുകുകയാണ്. പ്രവാചകചര്യ പിന്‍പറ്റി റമദാനിലെ അവാസന പത്ത് ദിവസത്തെ ഇഅ്തികാഫിനായി മക്കയിലും മദീനയിലും നിരവധി പേര്‍ എത്തിയിട്ടുണ്ട്. അവസാന പത്തിലെ ആദ്യ ജുമുഅയില്‍ ലക്ഷങ്ങളാണ് പങ്കുകൊണ്ടത്. പാപ മോചനം നേടി നാഥനിലേക്ക് മടങ്ങുന്നതിന്റെ ആവശ്യകത ഇമാമുമാര്‍ ഖുതുബ പ്രസംഗത്തില്‍ ഉണര്‍ത്തി.

വിശ്വാസ ലക്ഷങ്ങള്‍ എത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. റമദാന്‍ ഉംറ സുരക്ഷ പദ്ധതി വിജയകരമായി നീങ്ങുന്നതായി സുരക്ഷാ വിഭാഗം അറിയിച്ചു. മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, ഡപ്യൂട്ടി ഗവര്‍ണ്ണര്‍ അമീര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തി ഒരുക്കങ്ങള്‍ പരിശോധിച്ചിരുന്നു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago