അയോധ്യ സന്ദര്‍ശിച്ച് യോഗിയുടെ പ്രഖ്യാപനം; ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നാക്കി, രാമന്റെ പേരില്‍ വിമാനത്താവളവും
ന്യൂഡല്‍ഹി: ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്നാക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നു മാറ്റിയതിനു പിന്നാലെയാണ് ഫൈസാബാദിന്റെയും പേരുമാറ്റം.
ഫൈസാബാദില്പ്പെട്ട അയോധ്യാനഗരം സന്ദര്‍ശിച്ചപ്പോഴായിരുന്നു യോഗിയുടെ പ്രഖ്യാപനം. അയോധ്യ അറിയപ്പെടുന്നത് ശ്രീരാമന്റെ പേരിലാണ്. രാജ്യത്തിന്റെ പ്രതാപത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമാണത്. അയോധ്യയില്‍ മെഡിക്കല്‍ കോളജും വിമാനത്താവളവും സ്ഥാപിക്കും. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കും. മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റെ പേരില്‍ അറിയപ്പെടുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ശ്രീരാമന്റെ പാരമ്പര്യം എന്നെന്നും നിലനിര്നിര്ത്തുമെന്നും അയോധ്യയോട് അനീതി കാണിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദീപാവലിയോട് അനുബന്ധിച്ചുള്ള ചടങ്ങില്‍ ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജുങ് സൂക്ക് മുഖ്യാതിഥിയായി എത്തിയിരുന്നു. 2000 വര്‍ഷം മുന്‍പ് കൊറിയന്‍ രാജകുമാരന് അയോധ്യയിലെ രാജകുമാരിയെ വിവാഹം കഴിച്ചിരുന്നതായും അതിനാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സാംസ്കാരിക ബന്ധമുണ്ടെന്നും യോഗി പറഞ്ഞു.
സ്ഥലനാമങ്ങള്‍ മാറ്റുന്നത് ബി.ജെ.പിയുടെ സ്ഥിരം പരിപാടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാമന്റെ പേരിനെ ബി.ജെ.പി ചൂഷണം ചെയ്യുകയാണെന്ന് സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."