HOME
DETAILS

വേമ്പനാട് കായലിലൂടെ ദീര്‍ഘദൂര ബോട്ട് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം

  
backup
August 04 2016 | 21:08 PM

%e0%b4%b5%e0%b5%87%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%80%e0%b4%b0%e0%b5%8d


പൂച്ചാക്കല്‍: വേമ്പനാട് കായലില്‍ ദീര്‍ഘദൂര ബോട്ട് സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ  വൈക്കം - എറണാകുളം പാതയിലെ ബോട്ട് സര്‍വീസാണ് വീണ്ടും തുടങ്ങണമെന്ന ആവശ്യമാണ് ശക്തമായത്.
ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ ബസ് സര്‍വീസ് വര്‍ധിക്കുകയും അരൂര്‍-അരൂക്കുറ്റി പാലം വരികയും ചെയ്തതോടെ യാത്രക്കാര്‍ വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനായി കരമാര്‍ഗ്ഗമുള്ള ഗതാഗതത്തെ ആശ്രയിച്ചതോടെയാണ് ബോട്ട് സര്‍വീസ് നിലച്ചത്. എന്നാല്‍ നിരത്തില്‍ വാഹനങ്ങളുടെ വര്‍ധനവ് മൂലം ഗതാഗതകുരുക്ക് അനുഭവപ്പെട്ട് യാത്ര ദുസ്സഹമായിരിക്കുകയാണ്. വിദ്യാര്‍ഥികളും രോഗികളും ജോലിക്കായി പോകുന്നവരും ഉള്‍പ്പടെ ഗതാഗത കുരുക്കില്‍ അകപ്പെട്ട് മണിക്കൂറോളം കാത്തു കിടക്കേണ്ടിവരുന്നു. അരൂക്കുറ്റി പാലം വന്നതോടെയാണ് പനങ്ങാട്, ഇടക്കൊച്ചി, എറണാകുളം ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിയത്.
മുന്‍പ് സര്‍വീസ് നടത്തിയിരുന്ന ദീര്‍ഘദൂര ബോട്ടുകള്‍ വീണ്ടും ആരംഭിച്ചാല്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന എറണാകുളം നഗരത്തിലേക്ക് കുരുക്കില്‍ പെടാതെ ജനങ്ങള്‍ക്ക് എത്താന്‍ കഴിയും. മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ടു കായലില്‍ കൂടിയുള്ള ബോട്ടു സര്‍വീസ് വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കും. വൈക്കം-എറണാകുളം ബോട്ട് സര്‍വീസ് തുടങ്ങുന്നതിന് കഴിഞ്ഞ  സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി വെച്ചിരുന്നു. വൈക്കത്ത് നിന്നും പള്ളിപ്പുറം, പൂച്ചാക്കല്‍, പാണാവള്ളി, മുറിഞ്ഞുഴ, പെരുമ്പളം, വടുതല, അരൂക്കുറ്റി, അരൂര്‍, ഇടക്കൊച്ചി വഴിയാണ് ഇതിന്റെ റൂട്ട് നിശ്ചയിച്ചിരുന്നത്.
സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി ട്രയലും നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എറണാകുളത്ത് നിന്നും ആലപ്പുഴ കോട്ടയം ജില്ലകളുടെ പല പ്രദേശങ്ങളിലേക്കും ബോട്ട് സര്‍വീസ് നടത്തിയിരുന്നു.
പാലങ്ങളും റോഡ് ഗതാഗത സൗകര്യങ്ങളും വര്‍ധിച്ചതോടെ ബോട്ട് സര്‍വീസുകള്‍ ഓരോന്നായി നിലയ്ക്കുകയായിരുന്നു. ആലപ്പുഴ ജില്ലയുടെ തെക്ക്-കിഴക്കേ അതിര്‍ത്തിയിലുള്ള ചെങ്ങന്നൂരിലേക്ക് വരെ ബോട്ട് സര്‍വീസ് നടത്തിയിരുന്നു.
ഇത് വഴി എറണാകുളത്ത് നിന്നും കുറഞ്ഞ ചെലവില്‍ ചരക്ക് കൊണ്ട് പോകുന്നതിനും കഴിഞ്ഞിരുന്നു. വൈക്കത്ത് നിന്നും എറണാകുളത്തേക്ക് ബോട്ടു സര്‍വീസ് ആരംഭിക്കണമെന്ന്  വൈക്കം എം.എല്‍.എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന മറുപടി ലഭിച്ചതായാണ് എം.എല്‍.എ അറിയച്ചത്.
ഇത് സംബന്ധിച്ച് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. ഇതിനിടയില്‍ വൈക്കത്ത് നിന്നും സൗരോര്‍ജ്ജ അതിവേഗ ബോട്ടു സര്‍വീസ് ആരംഭിക്കാനും നീക്കം നടക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന ഈ റൂട്ടിലെ ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago