HOME
DETAILS
MAL
ഇന്ത്യക്ക് പരാജയം
backup
October 05 2019 | 01:10 AM
സൂറത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേരത്തേ സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍ക്ക് അവസാന മത്സരത്തില്‍ പരാജയം. ഇന്നലെ ആറാം മത്സരത്തിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 105 റണ്‍സിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. ആറ് മത്സരങ്ങളടങ്ങുന്ന പരമ്പര നേരത്തേ ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. രണ്ട് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് വെറും 70 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."