HOME
DETAILS
MAL
ടി.വി റിമോട്ടിനെ ചൊല്ലി തര്‍ക്കം;ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി
backup
June 18 2017 | 22:06 PM
നാസിക്: റിമോട്ടിനെചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത അംബാഡ് ഗ്രാമത്തിലായിരുന്നു സംഭവം. പാണ്ഡുരംഗ് മന്വാദ്കറാണ് ഭാര്യ ശോഭയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പടുത്തിയത്. ടി.വിയുടെ റിമോട്ടിനെ ചൊല്ലി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു.
പിന്നീട് ഭാര്യ ഉറങ്ങാന്‍ കിടന്നു. ഉറങ്ങിക്കിടക്കുന്ന ഇവരെ രോഷാകുലനായ ഭര്‍ത്താവ് പാണ്ഡുരംഗ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം സ്ഥലത്തുനിന്ന് ഇയാള്‍ രക്ഷപ്പെട്ടതായി ദമ്പതികളുടെ മക്കള്‍ പൊലിസിന് മൊഴി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."