അക്ഷോഭ്യനായി ജോളിയുടെ മകന്‍ റോമോ;'തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം, തളര്‍ന്നിരിക്കാന്‍ പറ്റില്ല, ഞാന്‍ തളര്‍ന്നാല്‍ എന്റെ അനിയനും തളരും''
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങള്‍ക്കും അക്ഷോഭ്യനും നിര്‍വികാരനുമായാണ് ജോളിയുടെയും കൊല്ലപ്പെട്ട റോയിയുടെയും മകന്‍ റോമോ മറുപടി നല്‍കിയത്. 'തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. ആരേക്കുറിച്ചും ഒന്നും പറയാന്‍ ഞാനില്ല. എനിക്കിപ്പോള്‍ തളര്‍ന്നിരിക്കാന്‍ പറ്റില്ല എനിക്കൊരു അനിയനുണ്ട് ഞാന്‍ തളര്‍ന്നാല്‍ അവനും തളരും. അതുകൊണ്ട് ഞാനിതെല്ലാം നേരിടും. ഈ പ്രതിസന്ധികളെ മറികടന്നു വരും. റോമോ പറഞ്ഞു.
എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. ഞാനൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. വിചാരിക്കാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ നടക്കുന്നത്.എല്ലാ സത്യങ്ങളും പുറത്തു വരട്ടെ. എന്റെ സംശയങ്ങളോ മറ്റുള്ളവരുടെ സംശയങ്ങളോ ഞാന്‍ കാര്യമാക്കുന്നില്ല. എല്ലാം ദൈവത്തിന്റെ കൈയ്യില്ലാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൂടത്തായി കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് കൊല്ലപ്പെട്ട അന്നമ്മ-ടോം ദമ്പതികളുടെ മകളും റോയിയുടെ സഹോദരിയുമായ റെഞ്ചി പറഞ്ഞു. അച്ഛന്റെയും അമ്മയുടേയും സഹോരന്റെയും മരണം തീര്‍ത്തും സ്വഭാവികമായിരിക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ സത്യം എന്താണെന്ന് ദൈവം കാണിച്ചു തന്നു.
ഞങ്ങള്‍ അറിയേണ്ട സത്യം ഞങ്ങള്‍ അറിഞ്ഞു കഴിഞ്ഞു. മറ്റൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും എല്ലാ ചോദ്യങ്ങള്‍ക്കമുള്ള ഉത്തരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ലഭിക്കുമെന്നും റെഞ്ചി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."