HOME
DETAILS

ഇറാനിൽ ഇസ്റാഈൽ വ്യോമാക്രമണം; അഞ്ച് വിദ്യാർഥികൾ കൊല്ലപ്പെട്ടു

  
Web Desk
February 28, 2026 | 10:44 AM

israeli airstrike in iran five students killed

തെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെ ഇസ്റാഈലിന്റെ ശക്തമായ ആക്രമണം. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ ഒരു പ്രൈമറി സ്‌കൂളിന് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) ആണ് ഈ വിവരം പുറത്തുവിട്ടത്.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ സ്ഫോടന പരമ്പരകൾ തുടരുകയാണ്. മിനാബിലെ ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലും പുതിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടതിനാലും ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതിനാലും പലയിടങ്ങളിലെയും കൃത്യമായ നാശനഷ്ടങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

ഇസ്റാഈൽ നടത്തുന്നത് ഒറ്റപ്പെട്ട ആക്രമണമല്ലെന്നും മറിച്ച് ശക്തമായ ഒരു ഓപ്പറേഷന്റെ ഭാഗമാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം തുടരുമെന്ന സൂചനയാണ് അമേരിക്കൻ വൃത്തങ്ങളും നൽകുന്നത്.

പ്രത്യാക്രമണം ഉറപ്പെന്ന് ഇറാൻ

അയൽരാജ്യങ്ങളോട് സമാധാനപരമായ നിലപാടാണ് ഇറാനുള്ളതെങ്കിലും, രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇറാൻ വക്താവ് അറിയിച്ചു. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്.

 

According to reports from Iran’s state-run news agency, IRNA, an Israeli airstrike hit a primary girls' school in Minab, located in the Hormozgan Province of southern Iran. The attack resulted in the tragic death of five students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  16 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  16 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  16 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  16 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  16 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  17 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  17 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  17 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  17 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  17 days ago