HOME
DETAILS

ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി

  
February 28, 2026 | 12:03 PM

israeli attck school in iran 40 students killed

തെഹ്‌റാൻ: ഇറാനെതിരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്റാഈൽ അമേരിക്കയുടെ പിന്തുണയോടെ നടത്തുന്ന വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള മിനാബിലെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 40 ആയി ഉയർന്നതായി ഇറാനിലെ വാർത്താ ഏജൻസി ഐ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ 24 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നായിരുന്നു ഐ.ആർ.എൻ.എ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ആക്രമണത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയായിരുന്നു.

മിനാബിലെ സ്കൂൾ ആക്രമണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലും ശക്തമായ സ്ഫോടനങ്ങൾ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്റർനെറ്റ്, ഫോൺ ബന്ധങ്ങൾ തടസ്സപ്പെട്ടതിനാൽ പലയിടങ്ങളിലെയും കൃത്യമായ നാശനഷ്ടങ്ങൾ ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല.

ഇസ്റാഈൽ നടത്തുന്നത് കേവലം ഒറ്റപ്പെട്ട ആക്രമണമല്ലെന്നും മറിച്ച് കൃത്യമായ ലക്ഷ്യമിട്ടുള്ള വലിയൊരു ഓപ്പറേഷന്റെ ഭാഗമാണെന്നുമാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണം തുടരുമെന്ന സൂചനയാണ് അമേരിക്കൻ വൃത്തങ്ങളും നൽകുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും ഒരു സമ്പൂർണ്ണ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അയൽരാജ്യങ്ങളോട് സമാധാനപരമായ നിലപാടാണ് ഇറാനുള്ളതെങ്കിലും, പ്രത്യാക്രമണം ഉറപ്പാണെന്ന കർശന മുന്നറിയിപ്പാണ് ഇറാൻ വക്താവ് നൽകിയിരിക്കുന്നത്. സംഘർഷം അതിരൂക്ഷമായതോടെ ലോകരാജ്യങ്ങൾ വൻ ആശങ്കയിലാണ്. മേഖലയിലെ സ്ഥിതിഗതികൾ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

 

The death toll from an Israeli airstrike on a girls' primary school in southern Iran has risen to 40, according to the latest reports from the state-run IRNA news agency. The attack targeted the Shajareh Tayyebeh school in Minab, located in the Hormozgan province. israeli attck school in iran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  12 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  12 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  12 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  12 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  12 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  12 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  12 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  12 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  12 days ago