പാവറട്ടി കസ്റ്റഡി കൊലപാതകം: രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
തൃശൂര്‍: എക്‌സൈസ് കസ്റ്റഡിയില്‍ കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരാണ് അറസ്റ്റിലാത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.
ഒളിവിലായിരുന്നു സ്മിബിനും മഹേഷും ഇന്നലെ സ്റ്റേഷനില്‍ ഹാജരായിരുന്നു. ഇവര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍ സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഒളിവിലുള്ള മറ്റ് രണ്ടു പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. അതേസമയം സംഭവം നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഡൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇയാളെ മാപ്പുസാക്ഷിയാക്കിയേക്കും. മൂന്നു പ്രതികളെ ഇന്നലെ പാവറട്ടിയിലെ ഗോഡൗണില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കസ്റ്റഡി കൊലയുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. തൃശൂര്‍ പാവറട്ടി സ്വദേശി രഞ്ജിത്താണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. കഞ്ചാവ് കേസിനു പുറമെ സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ അടക്കമുള്ള കേസുകളും രഞ്ജിത്തിന്റെ പേരിലുണ്ട്.
two more arrested in pavaratti custody killing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."