69 ലക്ഷത്തിന്റെ ഹവാല പണവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍
പാലക്കാട് : തമിഴ്‌നാട്ടിലെ വാണിയമ്പാടിയില്‍ നിന്നും തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന 69 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി.മഹാരാഷ്ട്ര സ്വദേശികളായ ശശികാന്ത് (22) ധ്യാനേശ്വര്‍ (18)എന്നിവരെഒലവക്കോട് റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പിടികൂടിയത്.
ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ കൊണ്ടുവന്ന കുഴല്‍ പണമാണ്. പാലക്കാട് നോര്‍ത് പൊലിസ് , റെയില്‍വേ പൊലിസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയത്. പരിശോധനയിലാണ് പാലക്കാട് ടൗണ്‍ നോര്‍ത് എസ്.ഐ രഞ്ജിത്ത്, പറളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രകാശ്, റെയില്‍വേ പൊലിസ് ഉദ്യോഗസ്ഥന്‍ സജി അഗസ്റ്റിന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ . മധു പ്രിവന്റീവ് ഓഫിസര്‍മാരായ സനില്‍, സഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ മാരായ അനീഷ്, സന്തോഷ്, കൃഷ്ണദാസ് മുരളീധരന്‍, പ്രതീഷ് , സുനില്‍ ഡ്രൈവര്‍ രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."