ഡാമുകളുടെ അറ്റകുറ്റപ്പണി; ചെലവഴിച്ചത് 31.10 കോടി
ഗൂസല്ലുര്: നീലഗിരി ജില്ലയിലെ വൈദ്യുതി ഉല്പാദനം നടക്കുന്ന ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. 31.10 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ജില്ലയിലെ 13 ഡാമുകളുടേയും 10 തടയണകളുടേയും അറ്റകുറ്റപ്പണികളാണ് ചെയ്തത്. ജില്ലയിലെ 12 വൈദ്യുത നിലയങ്ങളില്‍ നിന് 833.65 മെഗാവാള്‍ട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാല്‍ വൈദ്യുതി ഉല്പാദനത്തെ സാരമായി ബാധിച്ചിരുന്നു. തുടര്‍ന്നാണ് ഡാമുകളുടെ പുനരുദ്ധാരണത്തിന് അധികൃതര്‍ തയാറായത്. അവലാഞ്ചി, ഗ്ലന്‍ മോര്ഗന്, കുന്താ, മുക്കൂര്‍ത്തി, പോര്‍ത്തി മന്ത് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ഡാമുകള്‍. ഇതില്‍ കുന്താ ഡാമിന്റെ ഒഴികെയുള്ളവയുടെ അറ്റകുറ്റപ്പണികളാണ് പൂര്‍ത്തിയായത്.
കുന്താ ഡാമിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഡാമുകളില്‍ നിന്ന് ഇറോഡ്, തിരിപ്പൂര്, കോയമ്പത്തൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് വൈദ്യുതി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."