HOME
DETAILS

ജോളി സയനെയ്ഡ് കൊണ്ട്‌വന്നത് എലിയേയും പെരിച്ചാഴിയേയും കൊല്ലാന്‍, മരണ കാരണം ആത്മഹത്യയോ ഹൃദയസ്തംഭനമോ: അഡ്വ.ആളൂര്‍

  
backup
October 10 2019 | 14:10 PM

advocate-aloor-for-accused-joly123

 

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ തെളിവുകള്‍ കണ്ടെത്താനാകില്ലെന്ന് അഡ്വ. ബി.എ ആളൂര്‍. കേസില്‍ പ്രതിയായ ജോളിക്ക് വേണ്ടി കോടതിയില്‍ ഹാജരായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. ആളൂര്‍.

തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

ജോളി സയനെയ്ഡ് കൊണ്ട്‌വന്നത് എലിയേയോ പെരിച്ചാഴിയേയോ കൊല്ലാനായിരിക്കാം, മരണ കാരണം ആത്മഹത്യയോ ഹൃദയസ്തംഭനമോ ആവാം, പ്രതിയുടെ മൊഴി പ്രതിക്കെതിരേ ഉപയോഗിക്കാന്‍ കഴിയില്ല, ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പറഞ്ഞു. 

കൂടത്തായിയിലെ മരണങ്ങള്‍ ആത്മഹത്യയോ ഹൃദയസ്തംഭനം പോലെയുള്ള കാരണങ്ങള്‍ കൊണ്ടോ ആകാം. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസ പരിശോധന നടത്തിയാല്‍ ആറു മാസത്തിനുള്ളില്‍ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.

വിദേശത്തു നിന്നാണ് രാസപരിശോധനയുടെ റിസള്‍ട്ട് എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതുമുണ്ട്. ഈ സമയത്തിനുള്ളില്‍ വിദേശത്തു നിന്നും റിസള്‍ട്ട് ലഭിക്കില്ല. കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങള്‍ കൊണ്ടോ ആകാമെന്നാണ് മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നത്.

ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രൊസിക്യൂഷനാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല, സാഹചര്യത്തെളിവുകള്‍ മാത്രമേയുള്ളൂ. പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  14 days ago
No Image

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേർക്ക് തെരുവുനായയുടെ കടിയേറ്റു

Kerala
  •  14 days ago