ഇന്തോനേഷ്യന്‍ മന്ത്രിക്കുനേരെ കത്തിയാക്രമണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുരക്ഷാ ചുമതലയുള്ള മന്ത്രിക്കുനേരെ കത്തിയാക്രമണം. പരുക്കേറ്റ മന്ത്രിയെയും ഒരു പൊലിസുകാരനെയും മറ്റു രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ ഐ.എസ് പ്രവര്‍ത്തകരാണെന്നാണ് ഇന്തോനേഷ്യന്‍ പൊലിസ് വ്യക്തമാക്കുന്നത്.
ഇന്നലെ ജാവയിലെ പെന്തഗ്ലാങ് പ്രവിശ്യ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രി വിരാന്റോയ്ക്കുനേരെ ആക്രമണമുണ്ടായത്. കാറില്‍നിന്നിറങ്ങിയ മന്ത്രിയെ കറുത്ത വസ്ത്രം ധരിച്ച രണ്ടുപേര്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ മന്ത്രിയെ ഹെലികോപ്റ്ററില്‍ ജക്കാര്‍ത്തയിലെ ആശുപത്രിയിലെത്തിച്ചു. ആഴത്തിലുള്ള രണ്ടു കുത്തുകളേറ്റിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മുന്‍ സുരക്ഷാ തലവനായിരുന്ന വിരാന്റോയെ 2016ലാണ് മന്ത്രിയായി നിയമിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."