HOME
DETAILS

ബല്‍കിസ് ബാനു പോരാളികളുടെ പ്രതീകം

  
backup
October 11 2019 | 19:10 PM

balkis-banu-symbol-of-warriors12

 

'സഹീല, കേവലം രണ്ടര വയസ്സ് മാത്രം പ്രായമായ പൊന്നുമകള്‍. നരനായാട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയുമെടുത്തു ജീവനും കൊണ്ടോടുകയായിരുന്നു. പക്ഷേ, ജയിച്ചത് ആ കാട്ടാളന്മാരായിരുന്നു. അവര്‍ എന്റെ കൈകളില്‍ നിന്നു കുഞ്ഞിനെ തട്ടിപ്പറിച്ചു. വാവിട്ട നിലവിളി ഗൗനിക്കാതെ കണ്‍മുന്നില്‍ വച്ചുതന്നെ ആ ചോരക്കുഞ്ഞിനെ അവര്‍ മതിലിന്മേല്‍ തലയടിച്ചു കൊന്നു. തീര്‍ന്നില്ല, കുടുംബക്കാരും ഉറ്റവരുമായ എല്ലാവരെയും അവര്‍ കടന്നാക്രമിച്ചു. പതിനാലു സ്ത്രീകളെ കൊലപ്പെടുത്തി. അഞ്ചാറുപേരെ മാനഭംഗപ്പെടുത്തി. ബോധം നശിക്കുംവരെ ഞാനും അവരുടെ പീഡനത്തിനിരയായി. മരിച്ചെന്നു കരുതിയായിരിക്കണം ഒടുവില്‍ എന്നെയുപേക്ഷിച്ച് അവര്‍ വേറെ ഇരകളെ തേടിപ്പോയത്.'
17 വര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന ആ ഭീകര താണ്ഡവത്തിന്റെ ഓര്‍മകള്‍ ഇന്നും ബല്‍കിസ് ബാനു എന്ന വീട്ടമ്മയുടെ മനസ്സിനെ പേടിപ്പെടുത്തുന്നു. പക്ഷേ, അവള്‍ പൊരുതി. 2002 മാര്‍ച്ച് മൂന്നിനു അഹമ്മദാബാദിന്നടുത്ത രണ്‍ധീര്‍ കപൂര്‍ വില്ലേജില്‍ നടന്ന ആ നരനായാട്ട്, എഴുതിത്തള്ളാനുള്ള ഗുജറാത്ത് പൊലിസിന്റെ നീക്കത്തിനെതിരേ മറ നീക്കിയുള്ള പോരാട്ടം.
അക്രമികള്‍ സമീപ പ്രദേശത്തുള്ളവരായിരുന്നതിനാല്‍ ബല്‍കിസിന് അവരെ തിരിച്ചറിഞ്ഞു. അക്രമികളില്‍ മിക്കവരുടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ സ്ത്രീ ഒരു പേരും പറഞ്ഞിട്ടില്ലെന്നായിരുന്നു പൊലിസിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. അഞ്ഞൂറോളം വരുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ ആക്രമണം എന്നാക്കി പൊലിസ് ആ ക്രൂരതയില്‍ വെള്ളം ചേര്‍ത്തു. അക്രമം നടന്ന സ്ഥലം വ്യക്തമായി പറഞ്ഞിട്ടും, അത് ആള്‍ക്കൂട്ടത്തിനു കടന്നു ചെല്ലാനാവാത്ത കാട്ടുപ്രദേശത്താണെന്നും പൊലിസ് എഴുതിച്ചേര്‍ത്തു.
ഒട്ടേറെപ്പേര്‍ ചേര്‍ന്നു പൈശാചികമായി ശാരീരിക പീഡനത്തിനിരയാക്കിയെന്നു പറഞ്ഞിട്ടും ബല്‍കിസ് ബാനുവിനെ വൈദ്യപരിശോധനക്കു പോലും വിധേയമാക്കിയില്ല. കുഞ്ഞുമോളുടെ മൃതദേഹം കണ്ടെത്താനായി അലഞ്ഞു തിരിഞ്ഞു പരാജയപ്പെട്ടപ്പോഴും സ്ത്രീത്വത്തിനെതിരായ പോരാട്ടം ബല്‍കിസ് നിര്‍ത്തിയില്ല. ഭര്‍ത്താവ് യാക്കൂബ് റസൂലിന്റെ സഹായത്തോടെ തയ്യാറാക്കിയ മൊഴിയുമായി ആ യുവതി വിചാരണക്കോടതിയെ സമീപിച്ചു. പരാതിയും മൊഴിയും കളവാണെന്ന ഗുജറാത്ത് പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതി വലിച്ചെറിഞ്ഞു.
പ്രതികളെന്നു ബല്‍കിസിന്റെ മൊഴിയില്‍ പറയുന്നവരൊക്കെ ഒളിവിലാണെന്നു പറഞ്ഞു വീണ്ടും കൈകഴുകാന്‍ പൊലിസ് ശ്രമം നടത്തി.
ശോഭ ഗുപ്ത എന്ന അഭിഭാഷക, ബല്‍കിസിന്റെ സഹായത്തിനെത്തി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും മൗലാനാ മഹമൂദ് മദനിയും, ഹാര നഖ്‌വിയെന്ന കൂട്ടുകാരിയും ഒപ്പം നിന്നു. കേസ് സി.ബി.ഐ അന്വേഷണത്തിനുവിടണമെന്നും വിചാരണ ഗുജറാത്തിനു പുറത്ത് നടത്തണമെന്നുമുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെട്ടു.
ഹൈക്കോടതിയും കഴിഞ്ഞ് സുപ്രിം കോടതിയിലെത്തിയ കേസില്‍ ഒടുവില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചു. അഞ്ചു പൊലിസുകാരെയും രണ്ടു ഡോക്ടര്‍മാരെയും കുറ്റക്കാരായി ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. ഏപ്രില്‍ 23നു സുപ്രിം കോടതിയില്‍ നിന്നു വന്ന വിധിയില്‍, ബല്‍കിസ് ബാനുവിനു 50 ലക്ഷം രൂപ നഷ്ടപരിഹാരവും, ജോലിയും, അവര്‍ താല്‍പര്യപ്പെടുന്നിടത്ത് താമസസൗകര്യവും കൊടുക്കാന്‍ വിധിയായി. എന്നാല്‍ ആറുമാസമായിട്ടും ഗുജറാത്ത് സര്‍ക്കാര്‍ അനങ്ങിയില്ല. അരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ലെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
കേസിലെ സവിശേഷ വസ്തുതകള്‍ കണക്കിലെടുത്ത് സുപ്രിം കോടതി നല്‍കിയ ഉത്തരവാണ് ഈ വിധിയെന്നു ചൂണ്ടിക്കാട്ടിയിട്ടും നടപ്പാക്കാത്തതിനെ അത്യുന്നത കോടതി രൂക്ഷമായി വിമര്‍ശിച്ചു. രണ്ടാഴ്ചക്കുള്ളില്‍ അത് നല്‍കണമെന്നു ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും എസ്.എ നസീറുമുള്‍പ്പെട്ട സുപ്രിം കോടതി ബെഞ്ച് ഇപ്പോള്‍ വീണ്ടും ഉത്തരവായി. അത് നല്‍കാമെന്ന് സോളിസിറ്റര്‍ ജനറലിനു ഒടുവില്‍ സമ്മതിക്കേണ്ടിയും വന്നു.
ഒരിക്കല്‍ പത്തുലക്ഷം രൂപ വരെ നഷ്ടപരിഹാരം വിധിച്ച സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം 50 ലക്ഷം രൂപ വിധിച്ചിരിക്കയാണ് ഈ കാര്യത്തില്‍. അപ്പോഴും ഇതിനകം രണ്ടാമതൊരു കുഞ്ഞിന്റെയും മാതാവായ ബല്‍കിസ് ബാനു പറഞ്ഞു: ഈ തുകയില്‍ നിന്നുളള ഒരു വിഹിതം ഞാന്‍ ചെലവഴിക്കുക എന്നെപ്പോലെ ഇരകളായ സ്ത്രീകള്‍ക്ക് നീതിനേടിക്കൊടുക്കാനാണ്. അത്തരം ഹതഭാഗ്യര്‍ക്ക് വേണ്ടി ഫീസില്ലാതെ വാദിക്കാന്‍ കഴിയുന്ന ഒരു അഭിഭാഷകയായി മകളെ വളര്‍ത്താനും താന്‍ ആഗ്രഹിക്കുന്നു'.
ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് വധശിക്ഷതന്നെ നല്‍കേണ്ടതല്ലേ എന്ന് ചിലരില്‍ നിന്ന് പ്രതികരണമുയര്‍ന്നപ്പോള്‍, ബല്‍കിസ് ബാനു പറഞ്ഞത്, എനിക്കു നീതിമതി, പ്രതികാരം വേണ്ട എന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago