അനധികൃത റിസോര്‍ട്ട് നിര്‍മാണത്തിനെതിരേ നടപടികളില്ലെന്ന്
മാനന്തവാടി: വനത്തോട് ചേര്‍ന്ന് അനധികൃതമായി റിസോര്‍ട്ട് നിര്‍മാണം തകൃതി. സ്റ്റോപ്പ് മെമ്മോക്ക് പുല്ലുവില കല്‍പ്പിച്ചാണ് നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. തൃശ്ശിലേരി വില്ലേജിലെ മുത്തുമാരി നരിനരങ്ങി മലമുകളിലാണ് അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മാണം നടക്കുന്നത്. ഏറെ പാരിസ്ഥിതി പ്രധാന്യമുള്ള ചെങ്കുത്തായ മലമുകളിലാണ് ചട്ടം ലംഘിച്ചുള്ള നിര്‍മാണം. മലമുകളില്‍ തന്നെ കൂറ്റന്‍ തടയണയും നിര്‍മിച്ചിട്ടുണ്ട്. ഇതിനെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ വന്‍ പ്രത്യാഖാതമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അടുക്കള കെട്ടാനുള്ള ഹെക്കോടതി വിധിയുടെ മറവിലാണ് കൂറ്റന്‍ പാറകെട്ടുകള്‍ ഇളക്കി മാറ്റി അധികൃതരുടെ ഒത്താശയില്‍ നിര്‍മാണം നടക്കുന്നത്. മലമുകളിലേക്ക് അനധികൃത റോഡ് നിര്‍മാണത്തിന്റെ മറവില്‍ റിസര്‍വ്വ് ചെയ്ത ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ച് റോഡിനടിയില്‍ മൂടിയതായും ഇതിനെതിരേ റവന്യൂ വകുപ്പിന് പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ആരോപണമുണ്ട്. ആന, കാട്ടുപോത്ത്, മലയണ്ണാന്‍, മുള്ളന്‍പന്നി എന്നീ ജീവികളുടെ വിഹാരകേന്ദ്രമാണ് നരിനരിങ്ങി മല. കമ്പമല, മണിക്കുന്ന്മല എന്നിവയോട് ചേര്‍ന്നാണ് ഈ ഭാഗങ്ങള്‍. ഇവിടെ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും നാട്ടുകാര്‍ പറയുന്നു. നൂറ് കണക്കിന് കുടുംബങ്ങളും ഈ മലയുടെ താഴ്‌വാരത്ത് താമസിക്കുന്നുണ്ട്. നിര്‍മാണത്തിനെതിരേ കാട്ടിക്കുളം സ്വദേശി പൂത്തറയില്‍ ബെന്നി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."