HOME
DETAILS

ജില്ല പനിച്ചു വിറയ്ക്കുന്നു; ചില മുന്‍കരുതലുകളാവാം

  
backup
June 20 2017 | 17:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണത്തിലെ പാളിച്ചമൂലം ജില്ലയും പനിച്ചുവിറയ്ക്കുന്നു. ദിവസവും ആയിരങ്ങളാണ് പനിപിടിച്ച് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെത്തുന്നത്. തിരക്കുമൂലം നിരവധി ആശുപത്രികളില്‍ രോഗികള്‍ക്ക് പ്രവേശനമില്ലാത്ത അവസ്ഥയാണ്. ചില സ്വകാര്യ ആശുപത്രികളാകട്ടെ തോന്നുന്ന രീതിയിലാണ് ചികില്‍സാ ചെലവ് ഈടാക്കുന്നത്. ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് പനി ഇത്രമാത്രം പടരാന്‍ കാരണം. ഡെങ്കി, സിക, മഞ്ഞപ്പനി, ചിക്കുന്‍ഗുനിയ വൈറസുകളെല്ലാം പരത്തുന്ന വില്ലത്തിയാണ് ഈഡിസ്.
മഴക്കാലത്ത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ പെറ്റു പെരുകുന്ന ഈഡിസ് കൊതുകുകള്‍ മുന്‍പത്തേതിനെക്കാള്‍ കൂടുതല്‍ ദൂരത്തിലും ഉയരത്തിലും പറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനര്‍ഥം രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ സാധ്യതയൊരുങ്ങുന്നു എന്നതാണ്.
ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഡെങ്കി വൈറസിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പരിസര ശുചീകരണമാണ് ഈ കൊതുകിനെ തുരുത്താനുള്ള കുറുക്കുവഴി. പകല്‍ മാത്രമെ ഈഡിസ് കൊതുകുകള്‍ കടിക്കൂ. കൂടുതലും സൂര്യോദയത്തിനു ശേഷമുള്ള രണ്ടു മണിക്കൂറും സൂര്യാസ്തമയത്തിനു മുന്‍പുള്ള നാലു മണിക്കൂറുമാവും ഇവയുടെ ആക്രമണം. ഈ സമയം വെള്ളക്കെട്ടുള്ളിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം മുട്ടയിടുന്ന ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണു വളരുക. പെണ്‍കൊതുകുകളാണു രോഗവാഹകര്‍. ഒരു പ്രദേശം മുഴുവന്‍ മുട്ടയിടുന്നതാണു രീതി. മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്കു കൈമാറുകയും ചെയ്യും. വെള്ളത്തിലല്ലാതെ മുട്ടകള്‍ക്ക് ആറുമാസം വരെ നിലനില്‍ക്കാനാകും. വെള്ളം ലഭിച്ചാല്‍ ഉടന്‍ കൂത്താടികളായി പെരുകും. ചില മുട്ടകള്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കും. കൂത്താടിഭോജി മല്‍സ്യങ്ങളെ (ഉദാഹരണം ഗപ്പി) ഉപയോഗിച്ച് കൊതുകുകളെ നേരിടാം. കൊതുകുവലയും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കാം.
റബര്‍ പാലെടുക്കുന്ന ചിരട്ട, വെള്ളം ഒഴുകിപ്പോകാനുള്ള പാത്തി, വീണു കിടക്കുന്ന ഇലകള്‍, ചെടികളുടെ കുടപ്പന്‍, ടര്‍പ്പായ അല്ലെങ്കില്‍ ക്യാന്‍വാസ് ഷീറ്റ്, പൂച്ചട്ടി, ഇതു വയ്ക്കുന്ന തട്ട്, എസിയുടെ ട്രേ, ഓവുകള്‍, ടയറുകള്‍, കൊക്കോ തൊണ്ട്, കമുകിന്‍ പാളകള്‍, വീപ്പകള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. പ്ലാസ്റ്റിക് കുപ്പികള്‍, ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ വലിച്ചെറിയുന്നത് വെള്ളം കെട്ടിനിന്നു കൊതുകു പെരുകുന്നതിന് കാരണമാകും.
പൊതുസ്ഥലങ്ങള്‍, റോഡുകള്‍, ഓടകള്‍, ചന്തകള്‍, ആള്‍താമസമില്ലാത്ത പറമ്പുകള്‍, കിണറുകള്‍, ഓവര്‍ ഹെഡ് ടാങ്കുകള്‍ എന്നിവിടങ്ങളെല്ലാം കൊതുകു പ്രജന കേന്ദ്രങ്ങളാകാം. ഇവിടങ്ങളിലെല്ലാം ശുചീകരണം വ്യാപിപ്പിക്കണം.
നിര്‍മ്മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടവരരുത്. മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക, ഫ്രിഡ്ജിനു പിറകിലെ ട്രേ, ടാങ്ക്, ജലം സംഭരിക്കുന്ന സിമന്റ് തൊട്ടികള്‍ തുടങ്ങിയവ വെള്ളം ഊറ്റിക്കളഞ്ഞു വൃത്തിയാക്കുന്നതും പരിസര ശുചീകരണത്തില്‍പെടും. സ്ഥിരമായ പരിസരശുചീകരണത്തിലൂടെ മാത്രമേ പകര്‍ച്ചപ്പനികളില്‍ നിന്നു രക്ഷനേടാന്‍ സാധിക്കൂ.


.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  24 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  24 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  24 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  24 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  24 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  24 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  24 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  24 days ago