എറിഞ്ഞുവീഴ്ത്തി
പൂനെ: ദക്ഷിണാഫ്രിക്കക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആധിപത്യം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 601 റണ്‍സിനെതിരേ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 275 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തുവിട്ടത്. ഇതോടെ ഇന്ത്യക്ക് 326 റണ്‍സിന്റെ വന്‍ ലീഡ് സ്വന്തമാക്കി.
സ്പിന്നര്‍ കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (64) എന്നിവര്‍ മാത്രമേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനിന്നുള്ളൂ. 132 പന്തില്‍ 12 ബൗ@ണ്ടറികളോടെയാണ് മഹാരാജ് 72 റണ്‍സെടുത്തത്.
കരിയറിലെ കന്നി ടെസ്റ്റ് ഫിഫ്റ്റിയാണ് മഹാരാജ് നേടിയത്. വെര്‍ണോണ്‍ ഫിലാന്‍ഡര്‍ (44*), ക്വിന്റണ്‍ ഡികോക്ക് (31), ത്യുനിസ് ഡിബ്രുയന്‍ (30) എന്നിവരാണ് രണ്ട@ക്കം കടന്ന മറ്റുള്ളവര്‍. ഡീന്‍ എല്‍ഗാര്‍ (6), എയ്ഡന്‍ മര്‍ക്രാം (0), ടെംബ ബവുമ (8), ആന്റിച്ച് നോര്‍ട്ടെ (3), സെനുരാന്‍ മുത്തുസ്വാമി (7) എന്നിവര്‍ ബാറ്റിങ്ങില്‍ സമ്പൂര്‍ണ പരാജയമായി. ആദ്യദിനം മായങ്ക് സ്വന്തമാക്കിയ സെഞ്ചുറിയും രണ്ടാം ദിനം നായകന്‍ വിരാട് കോഹ്‌ലിയുടെ (254*) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
രവീന്ദ്ര ജഡേജ (91), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (59) എന്നിവരുടെ ഫിഫ്റ്റികളും ഇന്ത്യക്കു കരുത്തായി. ഇന്ത്യന്‍ ബൗളര്‍മാരായ അശ്വിന്‍ നാലും ഉമേശ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ടാം ദിനം ബാറ്റ്‌സ്മാന്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ മൂന്നാം ദിനം ബൗളര്‍മാരുടേതായിരുന്നു.
റെക്കോര്‍ഡുമായി സഞ്ജു
കൊച്ചി: വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. പുറത്താകാതെ ഇരട്ട സെഞ്ചുറി നേടിയാണ് (212) സഞ്ജു കരുത്തുകാട്ടിയത്.
കഴിഞ്ഞ ദിവസം നടന്ന ഗോവയ്‌ക്കെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്നലത്തെ പ്രകടനത്തോടെ ഏതാനും റെക്കോര്‍ഡുകളും സഞ്ജു സ്വന്തം പേരില്‍ കുറിച്ചു.
സഞ്ജുവിന്റെ ഡബിള്‍ സെഞ്ചുറിയുടെയും സച്ചിന്‍ ബേബിയുടെ (127) സെഞ്ചുറിയുടെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ 377 റണ്‍സാണ് വാരിക്കൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡിന് ഈ ഇന്നിങ്‌സോടെ സഞ്ജു അവകാശിയായി.
കഴിഞ്ഞ സീസണില്‍ സിക്കിമിനെതിരായ മത്സരത്തില്‍ ഉത്തരാഖണ്ഡിനായി കെ.വി കൗശല്‍ നേടിയ 202 റണ്‍സെന്ന റെക്കോര്‍ഡ് സഞ്ജുവിന് മുന്നില്‍ വഴി മാറുകയായിരുന്നു. കേരളത്തിനു വേ@ണ്ടി ലിസ്റ്റ് എ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടിയ ആദ്യ മലയാളി താരം കൂടിയാണ് സഞ്ജു. ഇതോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലിടം നല്‍കണമെന്ന ആവശ്യത്തിന് ശക്തി കൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."