HOME
DETAILS
MAL
ഗുരുവായൂരില്‍ തട്ടുകടകള്‍ക്ക് നിയന്ത്രണം
backup
November 11 2018 | 04:11 AM
ഗുരുവായൂര്‍: മണ്ഡല മകര വിളക്ക് സീസണില്‍ ഗുരുവായൂരിലെ തട്ടുകടകളുടെ പ്രവര്‍ത്തനത്തിന് നഗരസഭ നിയന്ത്രണമേര്‍പ്പെടുത്തുന്നു.
തട്ടുകടകള്‍ രാത്രി ഏഴുമുതല്‍ പിറ്റേന്ന് രാവിലെ അഞ്ചുവരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. തട്ടുകടകള്‍ക്കു മുന്നില്‍ കസേരകള്‍ നിരത്താന്‍ പാടില്ല. വൃത്തിയുള്ള സാഹചര്യത്തിലായിരിക്കണം കടകള്‍.
ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാന്‍ പാടൂ. ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ നിന്ന് കഴിക്കണം. പേപ്പര്‍ ഗ്ലാസും പേപ്പര്‍ പ്ലേറ്റും ഒഴിവാക്കണം.
പകരം സ്റ്റീലിന്റെയോ ചില്ലിന്റേയോ ഗ്ലാസും പ്ലേറ്റുമാണ് ഉപയോഗിക്കേണ്ടത്. നഗരസഭയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കച്ചവടം നടത്താന്‍ നുവദിക്കില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."