സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ കഞ്ചിക്കോട് കോച്ച്്് ഫാക്ടറി സാധ്യമാക്കുമെന്ന്
പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നയം വിവേചനാപരമെന്ന്്് എം.ബി.രാജേഷ് എം.പി. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്്് ഫാക്ടറി സാധൃമാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയ കോച്ച് ഫാക്ടറി, വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാഥാര്‍ഥ്യമായിട്ടില്ല. 2012 ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ എട്ട് കേന്ദ്ര മന്ത്രിമാരുണ്ടായിട്ടും പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും അദേഹം കുറ്റപ്പെടുത്തി. സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കേണ്ട പദ്ധതിക്ക് സ്വകാര്യ വ്യക്തികളില്‍നിന്ന് പണം ലഭിക്കാത്തതാണ് തടസമായി ചൂണ്ടിക്കാട്ടിയിരുന്നത്.
എന്നാല്‍, സ്വപ്ന പദ്ധതിക്കായി പണം മുടക്കാന്‍ സ്വകാര്യ വ്യക്തികള്‍ തയ്യാറായ ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിസഹകരണമാണ് തടസമായി നില്‍ക്കുന്നത്. 145 കോടി രൂപ കോച്ച് ഫാക്ടറിക്കു വേണ്ടി അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയിരുന്നെങ്കിലും പത്ത്്് ലക്ഷം രൂപ മാത്രമേ കേന്ദ്ര ബജറ്റില്‍നിന്ന് അനുവദിച്ചിട്ടുള്ളൂ. വാക്കു പാലിക്കാത്ത പ്രധാനമന്ത്രി പൊതു ജനങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്നും എം.പി ആവശ്യപ്പെട്ടു.
കേന്ദ്രം അനുവദിച്ചാല്‍ ഫാക്ടറിക്കുള്ള സാധ്യതകള്‍ ഇപ്പോഴും വിദൂരത്തല്ല. അതിനു തയ്യാറല്ലെങ്കില്‍ പദ്ധതി സംസ്ഥാനത്തിന് വിട്ടുനല്‍കിയാല്‍ ബദല്‍ സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തി മുഖൃമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണത്തോടെ കോച്ച് ഫാക്ടറി ഉടന്‍ സാധ്യമാക്കും. അല്ലാത്തപക്ഷം, കക്ഷിരാഷ്ട്രീയത്തിനതീതമായി ജനകീയ പ്രക്ഷോഭം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."