HOME
DETAILS
MAL
പ്രണയം തുടിക്കുന്ന മുത്തശ്ശന് സെല്‍ഫി
backup
October 15 2019 | 05:10 AM
പ്രണയത്തിന് പ്രായമില്ലെന്നാണല്ലോ..അതിനിതാ ഒരു തെളിവ്. ഒരു മുത്തശ്ശന് സെല്‍വി. ജനബാഹുല്യത്തിന് ഇടയില്‍ നിന്ന് മുത്തശ്ശനും മുത്തശ്ശിയും ചേര്‍ന്നെടുത്ത ഈ സെല്‍ഫി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ബംഗാളിലെ ദുര്‍ഗാ പൂജക്കിടെയാണ് സംഭവം. പണ്ടാലിനു മുന്നില്‍ നിന്ന് ഭാര്യയെ ചേര്‍ത്തു പിടിച്ച് ഒരു സെല്‍ഫിയെടുത്തു മുത്തശ്ശന്. അതും ആള്‍ക്കൂട്ടത്തില്‍ വെച്ച്. വശ്യം മനോഹരം എന്നു പറഞ്ഞ് അഞ്ജന് ബാനര്‍ജി എന്നയാള്‍ ഇവര്‍ സെല്‍ഫിയെടുക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇവരുടെ മകള്‍ വിദേശത്താണെന്നും പൂജയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടില്ലെന്നും ബംഗാളിയിലുള്ള പോസ്റ്റില്‍ അഞ്ജന് കുറിക്കുന്നു.
'പ്രണയത്തിന് പ്രായപരിധിയില്ല. പരസ്പരം നന്മയും സന്തോഷവും ആഗ്രഹിക്കുന്ന രണ്ടാത്മാക്കള്'- അഞ്ജന് കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."