മുംബൈ പീഡനക്കേസ്: ബിനോയ് കോടിയേരിയുടെ ഹരജി പരിഗണിക്കുന്നത് രണ്ടു വര്‍ഷത്തേയ്ക്ക് നീട്ടി
മുംബൈ: പീഡനക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് രണ്ടുവര്‍ഷത്തേയ്ക്ക് നീട്ടിവെച്ചു. ബോംബൈ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത് 2021 ജൂണ്‍ ഒന്‍പതിലേക്ക് മാറ്റിവെച്ചത്. ഡി.എന്‍.എ ഫലം വൈകുന്നെന്നു കാണിച്ചാണ് കോടതി ഹരജി നീട്ടിയത്.
ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡി.എന്‍.എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലൈയിലാണു ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്കു വിധേയനായത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനാഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.
ബിഹാര്‍ സ്വദേശിയായ യുവതി നല്കിയ പരാതിയിലാണ് മുംബൈ ഓഷ്വാര പോലീസ് ബിനോയ് കോടിയേരിക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ പരാതിയില്‍ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തണമെന്ന് പൊലിസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം രക്തസാമ്പിളുകള്‍ നല്കാന് തയ്യാറായിരുന്നില്ല പിന്നീട് കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് രക്തസാമ്പിള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."