ഫാസിസം ചായുന്നവരുടെ നിരോധന താല്‍പര്യങ്ങള്‍
ഫാസിസം ചായുന്നവരുടെ നിരോധന താല്‍പര്യങ്ങള്‍
ഇരുണ്ട യുഗത്തെ കുറിച്ച് ധാരാളം കേട്ടിട്ടുളള നാം ഇപ്പോള്‍ ജീവിക്കുന്നത് അതേ യുഗത്തില്‍ തന്നെയാണോ എന്നൊരു സംശയം. പെണ്‍കുഞ്ഞു പിറന്നാല്‍ ജീവനോടെ കുഴിച്ചു മൂടപ്പെട്ടിരുന്ന ഒരു കാലമായിരുന്നു ഇരുണ്ടയുഗം. മനുഷ്യജീവനേക്കാള്‍ മറ്റു പലതിനും പ്രാധാന്യം കൊടുക്കുന്ന ചുറ്റുപാടുകള്‍ ഇന്ന് സംജാതമായിക്കൊണ്ടിരിക്കുകയാണ്.
മനുഷ്യന്റെ ജീവന് ഇന്ന് വിലയുണ്ടോ? ബീഫ് കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ദാദ്രിയിലെ അഖ്‌ലാഖ് എന്ന സഹോദരന്റെ മകള്‍ സാജിതയുടെ നിസ്സഹായതയോടെയുള്ള ആ ചോദ്യം 'ബീഫല്ല കഴിച്ചതെന്ന് തെളിഞ്ഞാല്‍ എന്റെ ഉപ്പയെ നിങ്ങള്‍ തിരിച്ചു നല്‍കുമോ' എന്ന ചോദ്യം. തല്ലിക്കൊന്നത് ലോകം മൊത്തമറിഞ്ഞിട്ടും പിന്നെയും ഉളുപ്പില്ലാതെ ചാനലുകളിലും മറ്റും വന്നിരുന്നു അത് മാധ്യമ സൃഷ്ടിയാണെന്ന് വിളിച്ചുകൂവുന്നു.
ബീഫ് നിരോധനം, ഏക സിവില്‍കോട്, മുത്വലാഖ് എന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചു തുടങ്ങിയത് എന്ന് മുതലാണെന്നതു ആരെയും ഓര്‍മിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. ഇതിനൊക്കെ പിറകെ അതിനു വേണ്ടിയുള്ള വിദ്വോഷ പ്രസ്താവനകളുടെ ഒരു നീണ്ട നിരയും അണി നിരക്കും എന്നത് മറ്റൊരു വസ്തുത. എം എന്‍ കാരശേരി മാഷ് സൂചിപ്പിച്ചതുപോലെ, ഇന്ന് ഇതിനൊക്കെ വാദിക്കുന്നവരുടെ ഉദേശ്യം രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല . ഇത്തരം വിഷയങ്ങളില്‍ ധാരാളം ചര്‍ച്ചകള്‍ നടത്തി അത് നടപ്പില്‍വരുത്താനുള്ള ഗൂഢ തന്ത്രമാണ് ഇതിന്റെ പിറകിലുള്ളത്. അല്ലാതെ സംസ്‌കാര വളര്‍ച്ചയുടെ അളവുകോല്‍ നിര്‍മിക്കലൊന്നുമല്ല. മാഷിന്റെ അഭിപ്രായത്തെ പൂര്‍ണമായും ശരിവയ്ക്കുന്നതാണല്ലോ ഇന്നത്തെ ഇന്ത്യന്‍ സമകാലിക ചുറ്റുപാടുകള്‍ .
എല്ലാ മതങ്ങളിലുമുണ്ട് ഇത്തരം കുറേ വിലക്കുകള്‍. പക്ഷേ, ഒരു മതവും ഒരാളെയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല . മനുഷ്യനെ ഹീനമായി നശിപ്പിച്ചില്ലാതാക്കുന്ന ഇത്തരം ഭരണീയരുടെ നിലപാടുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രധിരോധിച്ചേ മതിയാവൂ. ആര് എവിടെ എന്ത്കഴിച്ചു എങ്ങനെ ജീവിക്കണമെന്ന് ചില തല്‍പര കക്ഷികള്‍ മതത്തിന്റെയും ഭരണത്തിന്റെയും മറ പിടിച്ചു ചെയ്യാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അതിനെതിരേ ഓരോ മനുഷ്യനും സഹിഷ്ണുതയുടെ ഭാഷയില്‍ പ്രതികരിക്കുക. ഇരുണ്ട യുഗത്തേക്കാള്‍ അധപ്പതിച്ചുകൊണ്ടിരിക്കുന്ന നാടിന്റെ നന്മയെ തിരിച്ചുപിടിക്കാന്‍ ഓരോരുത്തരും ബാധ്യസ്തരാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമാണ് ഇനിയുള്ള ലോകത്തിന്റെ അടിത്തറ എന്നതാണ് വാസ്തവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."