ഹോട്ടലില്‍നിന്ന് കുഴിമന്തി കഴിച്ച ബാലിക മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
ചടയമംഗലം (കൊല്ലം): കുഴിമന്തി കഴിച്ച മൂന്നു വയസുകാരി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. ചടയമംഗലം കള്ളിക്കാട് അംബിക സദനത്തില്‍ സാഗര്‍-പ്രിയ ദമ്പതികളുടെ മകള്‍ ഗൗരി നന്ദനയാണ് മരിച്ചത്.
കഴിഞ്ഞദിവസം സാഗറും കുടുംബവും ചടയമംഗലത്തെ ഒരു ഹോട്ടലില്‍നിന്ന് കുടുംബസമേതം കുഴിമന്തി കഴിച്ച ശേഷം പാഴ്‌സല്‍ വാങ്ങി വീട്ടില്‍ എത്തിച്ചിരുന്നു. ഇതു കഴിച്ച ഗൗരി നന്ദനയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ രക്ഷിതാക്കള്‍ ചടയമംഗലം ഇലവക്കോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരേ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത പൊലിസ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലിസ് പറഞ്ഞു. കുഴിമന്തി പോലുള്ള ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കരുതെന്നും ഇവ ദഹന പ്രശ്‌നം ഉണ്ടാക്കുമെന്നും ഫുഡ് സേഫ്റ്റി ഓഫിസര്‍ വിനോദ്കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."