എയര്‍മാന്‍ റിക്രൂട്ട്‌മെന്റ് റാലി 21ന്
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജ്യൂക്കേഷന്‍ ഇന്‍സട്രക്ടര്‍) ട്രേഡിലേക്ക്് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും പോണ്ടിച്ചേരി, അന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഇന്ത്യ, നേപ്പാള്‍ പൗരത്വമുള്ള പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കായി 23 വരെ കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.
കേരളത്തിലേയും ലക്ഷദ്വീപിലേയും ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 21ന് രാവിലെ 6 മണിക്കും 10 മണിക്കുമിടയില്‍ റാലി സ്ഥലത്ത് എത്തിച്ചേരണം.പ്രായപരിധി: ബിരുദധാരികള്‍ 1995 ജൂലൈ 19നും 2000 ജൂലൈ 1നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം. ബിരുദാനന്തര-ബിരുദധാരികള്‍ 1992 ജൂലൈ ഒന്നിനും 2000 ജൂലൈ 1നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം.
ജോലിയില്‍ പ്രവേശിക്കുന്ന സമയത്തുള്ള ഉയര്‍ന്ന പ്രായപരിധി ബിരുദധാരികള്‍ക്ക് 25 വയസും ബിരുദാനന്ദ ബിരുദധാരികള്‍ക്ക് 28 വയസുമായിരിക്കും.
വിവാഹിതരായ ആണ്‍കുട്ടികള്‍ക്കും (ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് 22 വയസില്‍ മുകളിലായിരിക്കണം) അപേക്ഷിക്കാം.
യോഗ്യത: ബിരുദധാരികള്‍: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇംഗ്ലീഷ് വിഷയത്തോട് കൂടിയ ബി.എ ബിരുദം അല്ലെങ്കില്‍ ബി.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്സ്റ്റിക്‌സ്) അല്ലെങ്കില്‍ ബി.സി.എ, കൂടാതെ 50 ശതമാനം മാര്‍ക്കോടെ ബി.എഡും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.എ ഇംഗ്ലീഷ് സൈക്കോളജി, എം.എസ്.സി കണക്ക്, ഫിസിക്‌സ്, സ്റ്റാറ്റിസ്സ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ എം.ബി.എ കൂടാതെ 50 ശതമാനം മാര്‍ക്കോടെ ബി.എഡും ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."