HOME
DETAILS

ചേനോളി അക്രമം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ മുസ്‌ലിം ലീഗ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും

  
backup
June 21 2017 | 21:06 PM

%e0%b4%9a%e0%b5%87%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85

പേരാമ്പ്ര: ചേനോളിയില്‍ നടന്ന ഏകപക്ഷീയമായ അക്രമ പരമ്പരയിലെ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ രണ്ട് മാസം കഴിഞ്ഞിട്ടും പിടികൂടാത്ത പേരാമ്പ്ര പൊലിസ് നടപടിക്കെതിരേ പ്രക്ഷോഭത്തിനിറങ്ങാന്‍ നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തീരുമാനിച്ചു.
രണ്ട് വീടുകള്‍ തല്ലിത്തകര്‍ക്കു കയും ഗര്‍ഭിണി ഉള്‍പ്പെടെയുള്ള സ്ത്രീകളെ കല്ലെറിഞ്ഞും മറ്റും പരുക്കേല്പിക്കുകയും കോഴിഫാമും വാഹനവും കത്തിക്കുകയും ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച് പരുക്കേല്‍പിക്കുകയും ചെയ്ത കേസിലെ പല പ്രതികളും നാട്ടിലൂടെ നടന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല. പല പ്രതികളും ഇരകളെ ഭീഷണിപ്പെടുത്തി എന്ന പരാതി നല്‍കിയിട്ട് പോലും പൊലിസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
അക്രമ പരമ്പര നടന്ന ദിവസം പ്രദേശത്ത് നിന്ന് ആയുധങ്ങളുമായി വന്ന സി.പി.എം പ്രവര്‍ത്തകരെയും അക്രമങ്ങളില്‍ പ്രതിചേര്‍ത്ത ഒരു പ്രതിയെയുമാണ് ഇതുവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി പൊലിസ് മാറിയിരിക്കുകയാണ്. സ്ത്രീകളുടെ സുരക്ഷയെ പറ്റി എപ്പോഴും സംസാരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ നല്‍കിയ പരാതി പ്രകാരം വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടും പ്രതികളെ പിടിക്കാത്ത പൊലിസ് നടപടിക്കെതിരേ മുസ്‌ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ പേരാമ്പ്ര പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.
പൊലിസിന്റെ ഭാഗത്ത് നിന്നും ഇരട്ട നീതിയാണ് നടപ്പാക്കുന്നത്. അഞ്ചും പത്തും കേസുകള്‍ ഉള്ള പാര്‍ട്ടി ക്രിമിനലുകള്‍ നാടിന്റെ സമാധാനം തകര്‍ക്കുമ്പോള്‍ കേവലം ഒരു കേസ് മാത്രമുള്ള മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെതിരെ നൂറ്റിയേഴ് വകുപ്പ് പ്രകാരം കേസെടുക്കാന്‍ എ.ഡി.എമ്മിനോട് ശുപാര്‍ശ ചെയ്തത് പേരാമ്പ്ര പൊലിസ് കേസന്വേഷണത്തില്‍ കാണിക്കുന്ന ഇരട്ട നീതിയുടെ ഭാഗം തന്നെയാണ്. ഇതിനെതിരായും ശക്തമായ പ്രതിഷേധം ഉണ്ടാവും.
പത്ര സമ്മേളനത്തില്‍ പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.കെ ഇബ്രാഹിം, നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് ആര്‍.കെ മുനീര്‍, ജനറല്‍ സെക്രട്ടറി ടി.പി നാസര്‍, നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജനറല്‍ സെക്രട്ടറി സലിം മിലാസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago