HOME
DETAILS
MAL
മൊസൂളില്‍ ബാഗ്ദാദി സ്വയം ഖലീഫയായി പ്രഖ്യാപിച്ച അല്‍ നൂറി പള്ളി തകര്‍ത്തു
backup
June 22 2017 | 05:06 AM
ബാഗ്ദാദ്: മൊസൂളിലെ 800 വര്‍ഷം പഴക്കമുള്ള ഗ്രേറ്റ് മോസ്ക് ഓഫ് അല്‍നൂറി തകര്‍ക്കപ്പെട്ടു. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപനം നടത്തിയ പള്ളിയാണ് ഗ്രേറ്റ് മോസ്ക് ഓഫ് അല്‍നൂറി. നൂറി മോസ്കിന് സമീപമുള്ള അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു.
ബുധനാഴ്ച ഐ.എസ്സും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് പള്ളി തകര്‍ക്കപ്പെട്ടത്.
800 വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി മൊസൂളിന്റെ അടയാളമായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഐ.എസാണ് പള്ളി തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ റയാന് ഡിലന് അറിയിച്ചു. എന്നാല്‍ പള്ളി തകര്‍ന്നത് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയാണെന്നാണ് ഐ.എസ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."