കാലിത്തീറ്റയില്‍ പുത്തന്‍ ബ്രാന്‍ഡ് പരീക്ഷിച്ച് കൊള്ള: ക്ഷീരകര്‍ഷകര്‍ പശുക്കളുമായി മില്‍മ യൂനിറ്റ് ഉപരോധിക്കും
ആലപ്പുഴ: കാലിതീറ്റയില്‍ പുതിയ ബ്രാന്‍ഡ് ഉണ്ടാക്കി കര്‍ഷകരെ കൊള്ളയടിക്കുന്നതായി പരാതി. തട്ടിപ്പ് നടത്തുന്നതില്‍ മില്‍മ കാലിതീറ്റ ഫാക്ടറിയാണ് മുന്നിലെന്ന് ക്ഷീരകര്‍ഷക സംഘടന ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നറിയിപ്പ് ഇല്ലാതെ കാലിതീറ്റയ്ക്കു വിലക്കൂട്ടുന്നത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകുന്നുണ്ട്. സാധാരണവിലയ്ക്കു നല്‍കുന്ന കാലിതീറ്റയുടെ പാക്കറ്റിന് മുകളില്‍ പ്രിമീയമെന്നോ ഡീലക്‌സ് എന്നോ എഴുതി ചേര്‍ത്താണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തില്‍ പേരെഴുതി വില്‍ക്കുന്ന തീറ്റയ്ക്ക് യാതൊരു ഗുണമേന്മയും ഇല്ലെന്നു കര്‍ഷകര്‍ പറയുന്നു. എന്നാല്‍ തീറ്റയ്ക്ക് വിലകൂട്ടുന്നതിന് ആനുപാതികമായി പാലിന്റെ വിലകൂട്ടാന്‍ അധികൃതര്‍ തയ്യാറാകാത്തത് കര്‍ഷകരെ സാമ്പത്തികമായി പിന്നോട്ടടിക്കുകയാണ്. ക്വിന്റലിന് 120 ഓളം വര്‍ദ്ധനവ് വരുത്തിയാണ് ബ്രാന്‍ഡ് മാറ്റി കാലിതീറ്റ വില്‍ക്കുന്നത്. ക്വന്റലിന് 1010 രൂപയാണ് നിലവിലെ കാലിതീറ്റ നിരക്ക്. പാലിനു വിലക്കൂട്ടാതെ തീറ്റക്കു വിലക്കൂട്ടിയതോടെ കര്‍ഷകര്‍ക്ക് വായ്പയും മറ്റ് അടവുകളും യാഥാസമയം നല്‍കാന്‍ കഴിയാതെ ക്ഷീരമേഖല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ പാല്‍കൂട്ടി നിശ്ചയിച്ചെങ്കിലും ഇപ്പോഴും കര്‍ഷകര്‍ക്ക് പഴയവില തന്നെയാണ് ലഭിക്കുന്നത്.
സാധാരണ കര്‍ഷകന്റെ നട്ടെല്ല് ഒടിക്കുന്നതരത്തില്‍ ഗുണനിലവാരം ഉറപ്പ് വരുത്ത കമ്പ്യൂട്ടര്‍ അടക്കമുളള സംവിധാനങ്ങള്‍ അവതാളത്തിലാക്കി കര്‍ഷക ദ്രോഹ നടപടികള്‍ സ്വീകരിക്കുകയാണ് അധികാരികള്‍.
ആര്യാട് തെക്ക് ക്ഷീര സംഘത്തില്‍ നടന്ന ജീവനക്കാരി നടത്തിയ അഴിമതിയില്‍ നടപടിയെടുക്കണമെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും നടപടിയായില്ല.
ഇനിയും മില്‍മയുടെ പാല്‍ വിലചാര്‍ട്ട് പുതിക്കി നിര്‍ണയിച്ചിട്ടില്ല. മാത്രമല്ല ഗുണമേന്മയും ഉല്‍പാദക്ഷമതയും ഉള്ള കാലികളെ അന്യസംസ്ഥാനങ്ങളില്‍നിന്നും കൊണ്ടുവരുമ്പോള്‍ ഭീമമായ സംഖ്യ പൊലിസും മറ്റ് ഉദ്യോഗസ്ഥരും വഴിയില്‍ തടഞ്ഞ് വാങ്ങുന്നത് ദുരിതം വിതയ്ക്കുകയാണ്.
സമസ്ത മേഖലയിലും ക്ഷീരകര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് ജൂലൈ പത്തിന് പുന്നപ്ര മില്‍മ കര്‍ഷകര്‍ പശുക്കളുമായെത്തി ഉപരോധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍ സുനില്‍, ഷിനു, റ്റി.കെ സുധീഷ് , എം.എം തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."