ക്വാറികളുടെ ദൂരപരിധി കുറച്ചത് ഇ.പി ജയരാജന്റെ താല്‍പര്യം സംരക്ഷിക്കാന്‍: യൂത്ത് ലീഗ്
കോഴിക്കോട്: ക്വാറി പ്രവര്‍ത്തിക്കാനുള്ള ദൂരപരിധി പൊതുസ്ഥലങ്ങളില്‍ നിന്ന് 50 മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം ഇ.പി ജയരാജന്‍ എം.എല്‍.എയുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു. ഇ.പി ജയരാജനും ക്വാറി മാഫിയകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ഇവരില്‍ നിന്നു പണം സ്വീകരിച്ചാണോ സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യ മാഫിയകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ജൂലൈ ആറിന് യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. കാസര്‍കോട് വര്‍ഗീയ കലാപമുണ്ടാക്കാന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുകയാണ്.
ജില്ലയിലെ തുരുത്തി പ്രദേശത്ത് ഒരു റോഡിന് ഗാസ എന്ന് പേരിട്ടതിനെച്ചൊല്ലിയാണ് ഇപ്പോള്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഫലസ്തീനിലെ ഒരു റോഡിന് ഇന്ത്യാ റോഡ് എന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി പേര് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് മത്സരിക്കാനെത്തിയതു മുതല്‍ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ. സുരേന്ദ്രന്റെ പേര് അസുരേന്ദ്രനെന്നാക്കുന്നതാണ് ഉചിതം.
തെക്കന്‍ കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ എസ്.ഡി.പി.ഐ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."