കത്തിയുമായി കോഴിക്കടക്കാരന്‍; പഞ്ചായത്ത് ഓഫിസ് സ്തംഭിച്ചു
കിളിമാനൂര്‍: നിവര്‍ത്തിയ പേനാക്കത്തിയുമായി കോഴിക്കടക്കാരന്‍ പഞ്ചായത്താഫിസിലെത്തി ഭീഷണി മുഴക്കി .തുടര്‍ന്ന് അരമണിക്കൂറോളം ഓഫിസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒടുവില്‍ ബന്ധുവിനെ വിളിച്ചു വരുത്തി അനുനയിപ്പിച്ച് പറഞ്ഞു വിട്ടു . സഹായത്തിനായി പൊലിസിനെ വിളിച്ചെങ്കിലും അവരെത്തിയില്ലെന്ന പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തോഫിസില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. കുറവന്‍കുഴി സ്വാദേശിയായ മാഹീന്‍ എന്നയാളാണ് പേനാക്കത്തിയുമായി എത്തിയത് .പഞ്ചായത്തില്‍ ഉണ്ടായിരുന്ന മെമ്പര്‍ മാരെ കൊല്ലുമെന്നും ,ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കുകയും പേനാക്കത്തി കൊണ്ട് സ്വന്തം ശരീരത്തില്‍ കുത്തുകയും ഓഫീസിനകത്ത് കിടന്നുരുളുകയും ചെയ്തു.
ഈ സമയം പ്രസിഡന്റും, വൈസ് പ്രസിഡന്റും വനിതകള്‍ അടക്കം അഞ്ചോളം മെമ്പര്‍ മാരും വിവിധ ആവശ്യങ്ങള്‍ക്ക് വന്ന നിരവധി ആളുകളും ഓഫിസിലുണ്ടായിരുന്നു. പലരും ഭയന്നോടി.തുടര്‍ന്ന് വൈസ് പ്രസിഡന്റ് പൊലിസിനെ വിളിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പൊലിസ് എത്താതിരുന്നതിനെ തുടര്‍ന്ന് കോഴിക്കടക്കാരന്റെ ബന്ധുവിനെ വിളിച്ചു വരുത്തി അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു.
ഭരണ പക്ഷത്തെ ഒരു അംഗം കാര്‍വില്‍പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് അരലക്ഷം രൂപ കൊടുക്കാനുണ്ടത്രെ .ഇതു സംബന്ധിച്ച വിഷയങ്ങളാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് സൂചന.
സഹായം അഭ്യര്‍ഥിച്ചിട്ട് എത്താത്ത പൊലിസിന്റെ നടപടിക്കെതിരെ ഡി ജി പി ക്ക് പരാതി നല്‍കുമെന്ന് വൈസ് പ്രസിഡന്റ് കെ രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."