ബീഫ് കൈവശമുണ്ടെന്നാരോപിച്ച് തീവണ്ടിയില്‍ സഹയാത്രികര്‍ യുവാവിനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: ബീഫ് കൈവശമുണ്ടെന്നാരോപിച്ച് തീവണ്ടിയില്‍ യുവാവിനെ സഹയാത്രികര്‍ തല്ലിക്കൊന്നു. യ.പിയിലെ മാഥുരയില് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമത്തില്‍ ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടു ബന്ധുക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഹരിയാന ബല്ലഭ്ഗര്‍ വാസികളായ മൂന്നു പേരും ഡല്‍ഹി തുഗ്ലക്ബാദില്‍ നിന്ന് പെരുന്നാളിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു. യാത്രക്കിടെ രാജ്യത്തെ ബീഫ് നിരോധനവും അതേ തുടര്‍ന്നുള്ള പ്രശ്നങ്ങളും സംസാര വിഷയമായി. സംസാരം വാഗ്വാദത്തിലെത്തുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ പരുക്കേറ്റ മൂന്നു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
സമാന സംഭവങ്ങള്‍ നേരത്തെയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിലില്‍ രാജസ്ഥാനില്‍ ക്ഷീരകര്‍ഷകനായ പെഹ്ലുഖാന് ഗോസംരക്ഷരുടെ മര്‍ദ്ദനമേറ്റ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."