കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നോമ്പുതുറയും അത്താഴവുമൊരുക്കി എസ്.കെ.എസ്.എസ്.എഫ്
കൊയിലാണ്ടി: താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്ക്കും, കൂട്ടിനെത്തിയവര്ക്കും നോമ്പുതുറയും, അത്താഴവുമൊരുക്കി എസ്.കെ.എസ്.എസ്.എഫ് ശ്രദ്ധേയരായി. നോമ്പ് ഒന്നിന് ആരംഭിച്ച പദ്ധതി പെരുന്നാള്‍ ദിവസത്തില്‍ പ്രത്യേക ഭക്ഷണ വിതരണത്തോടെയാണ് സമാപിക്കുക. കൊയിലാണ്ടി മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി അബൂദാബി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് നോമ്പ് തുറ പദ്ധതി നടപ്പിലാക്കുന്നത്. നോമ്പുതുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിവര്‍ക്കും, കൂട്ടിനെത്തുന്നവര്ക്കും വലിയ ആശ്വാസമായിമാറിയിരിക്കുകയാണ്.
അബൂദബിയിലെ സുന്നീ പ്രവര്ത്തകന് സിറാജ് പള്ളിക്കരയുടെ ഇടപെടലിലൂടെയാണ് പദ്ധതി കൊയിലാണ്ടിയില്‍ നടപ്പില്‍ വന്നത്. ആശുപത്രിയിലെത്തുന്ന വ്രതമെടുത്തവര്‍ക്കുള്ള ഈപദ്ധതി തുടര്‍പ്രവര്‍ത്തനമായി നടത്തുവാനുള്ള നീക്കത്തിലാണ് എസ്.കെ.എസ്.എസ്.എഫ്. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിന് ബാബു, കൊയിലാണ്ടി മണ്ഡലം എസ്.വെ. എസ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ കൊല്ലം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹി ശുഹൈബ് ദാരിമി, മുനിസിപ്പല്‍ എസ്.വൈ.എസ് സെക്രട്ടറി ഹസൈന് പുളിയഞ്ചേരി, സമദ് പാലക്കുളം എന്നിവര്‍ പദ്ധതിക്ക് നല്ല സഹകരണം നല്‍കിയതായി സംഘാടകര്‍ പറഞ്ഞു.
സുഹൈല്‍ ബാഫഖി, അര്‍ഷദ് നാരങ്ങോളി, നജീബ് മാക്കൂടം, റജീല്‍ നന്തി എന്നിവരുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടി മേഖലയിലെ എസ്.കെ.എസ്.എസ്.എഫിന്റെ മൂന്ന് ക്ലസ്റ്ററിലെ നേതാക്കളും പ്രവര്‍ത്തകരുമാണ് നോമ്പുതുറ പരിപാടികള്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."