സ്മിത്തും വാര്‍ണറും ടി20 ടീമില്‍ തിരിച്ചെത്തുന്നു
സിഡ്‌നി: ടി20 ലോകകപ്പിന് മുന്‍പ് ആസ്‌ത്രേലിയന്‍ ടീമിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓസീസ് ടീം ഉടച്ച് വാര്‍ക്കുന്നു. വിവാദത്തെ തുടര്‍ന്ന് ടീമില്‍നിന്ന് പുറത്തായ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ ടീമിലേക്ക് തിരിച്ചുവിളിച്ചാണ് ഓസീസ് ടീം ശക്തിപ്പെടുത്തുന്നത്.
പന്ത് ചുരണ്ട@ല്‍ വിവാദത്തിനുശേഷം ഇരുവരും അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്തുന്നതും ഇതാദ്യമായാണ്. ടി20 ലോകകപ്പില്‍ ഇതുവരെ ആസ്‌ത്രേലിയക്ക് കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം. ഇത്തവണ ലോകകപ്പ് തങ്ങളുടെ നാട്ടില്‍ നടക്കുമ്പോള്‍ ആസ്‌ത്രേലിയക്ക് ഏറെ പ്രതീക്ഷയു@ണ്ട്. ആരോണ്‍ ഫിഞ്ച് ആണ് ടീമിന്റെ ക്യാപ്റ്റന്‍. ലോകകപ്പിന്റെ മുന്നോടിയായി ഓസീസ് കൂടുതല്‍ ടി20 മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കയ്ക്കും പാകിസ്താനും എതിരേ മൂന്നുവീതം ടി20 പരമ്പര ആസ്‌ത്രേലിയ നാട്ടില്‍ കളിക്കുന്നു@ണ്ട്.
നവംബര്‍ 3നാണ് പാകിസ്താനെതിരേയുള്ള പരമ്പര ആരംഭിക്കും. ര@ണ്ട് പരമ്പരയും ജയിച്ച് ലോകകപ്പിനായുള്ള ഒരുക്കം മികവുറ്റതാക്കാനാണ് ആസ്‌ത്രേലിയ തയാറെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."