ഹോങ്കോങില്‍ പാര്‍ക്കിങ് സ്ഥലം വിറ്റത് 10 ലക്ഷം ഡോളറിന്
ഹോങ്കോങ് സിറ്റി: ഹോങ്കോങിലെ 79 നില കെട്ടിടത്തിന്റെ മുന്‍പിലെ 135 ചതുരശ്ര അടി പാര്‍ക്കിങ് സ്ഥലം വിറ്റുപോയത് 9,69,000 ഡോളറിന്.
500 കോടി ഡോളര്‍ വിലയുള്ള സെന്റര്‍ എന്ന കെട്ടിടത്തിലാണിത്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടമാണിത്.
ചതുരശ്ര അടിക്ക് 7000 ഡോളര്‍ വച്ചാണ് വില്‍പന നടന്നത്. നഗരത്തിലെ ഒരു ശരാശരി വീടിന്റെ വിലയുടെ മൂന്നിരട്ടി വരുമിത്. ലോകത്ത് തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണിതെന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സൗത്ത് ചൈന മോണിങ് പോസ്റ്റ് പറയുന്നു.
2017ല്‍ 6,64,000ത്തിനും 2018ല്‍ 7,60,000ത്തിനും രാജ്യത്ത് പാര്‍ക്കിങ് സ്ഥലത്തിന്റെ വില്‍പന നടന്നിരുന്നു. പ്രമുഖ കമ്പനികളുടെ ആസ്ഥാനമായ ഈ കെട്ടിടത്തിനു മുന്നില്‍ വേറെ കാര്‍ പാര്‍ക്കിങ് സ്ഥലങ്ങളില്ല.
കെട്ടിടത്തിനു മുന്നിലെ 400 പാര്‍ക്കിങ് സ്ഥലങ്ങളില്‍ തന്റെ നാലെണ്ണം ആറിരട്ടി വിലയ്ക്ക് വിറ്റതായി കഴിഞ്ഞവര്‍ഷം ഈ ബഹുനില കെട്ടിടത്തിനായി 515 കോടി ഡോളര്‍ നല്‍കിയ 10 നിക്ഷേപകരിലൊരാളായ ജോണി ചെങ് ഷങ് യീ പറയുന്നു. ഒരു വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഇവിടെ പ്രതിമാസം 900 ഡോളറാണ് നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."