വിഷവിമുക്ത പച്ചക്കറിക്ക് വീടുകളിലെ കൃഷി പരിഹാരം: വിനയന്
ആലപ്പുഴ: വീടുകളില്‍ പച്ചക്കറി വിളയിക്കുകയാണ് വിഷരഹിത പച്ചക്കറി ലഭ്യമാകുന്നതിനുള്ള പരിഹാരമാര്‍ഗമെന്ന് ഹോര്‍ട്ടി കോര്‍പ് ചെയര്മാന് വിനയന് പറഞ്ഞു.
ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തിയ നഗരകൃഷി പഠനകളരി ആലപ്പുഴ എസ്.ഡി.വി. സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ബന്‍ ഫാമിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യാപിപ്പിക്കും.അടുക്കളത്തോട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അതിനു പരിശീലനം നല്‍കുന്നതിലും കൃഷി ഉദ്യോഗസ്ഥര്‍ സമര്‍പ്പണ മനോഭാവം കാട്ടണം.
ഗ്രാമീണ പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ പരമാവധി സംഭരിച്ച് ജൈവപച്ചക്കറിയുടെ ഉപഭോഗം വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും ഇതിനുള്ള പദ്ധതികള്‍ ആരംഭിച്ചതായും ആലപ്പുഴ മാതൃകയില്‍ മറ്റു ജില്ലകളില്‍ നഗര കൃഷി പ0ന സംഘങ്ങള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എം.കെ. ഭാസ്ക്കരപ്പണിക്കര് ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. എന്‍. വിജയന് നായര്‍, രവി പാലത്തുങ്കല്‍, ഹരികുമാര്‍ വാലേത്ത്, എ.എന്‍. പുരം ശിവകുമാര്‍, പി. ശ്യാംകുമാര്‍, വെങ്കിട്ടരാമ അയ്യര്‍, വി.എ. ലത എന്നിവര്‍ പ്രസംഗിച്ചു.
റ്റി.എസ്. വിശ്വന്, പി.ജെ. ജോസഫ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഒന്നുവരെ ആലപ്പുഴ എസ്.ഡി.വി. ബോയ്സ് സ്കൂളിലാണ് പ0നകളരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."